എറണാകുളം : നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ചുള്ള ഇൻറലക്ച്വൽ മീറ്റിന്റെ ഭാഗമായി ബിജെപി നേതാക്കൾ പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണനെ സന്ദർശിച്ചു. ബിജെപി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

എറണാകുളത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാരുന്നു ബിജെപി നേതാക്കൾ മധു ബാലകൃഷ്ണനെ സന്ദർശിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, എറണാകുളം ജില്ല അദ്ധ്യക്ഷൻ അഡ്വ.കെ.എസ് ഷൈജു, മറ്റു നേതാക്കളും ഒപ്പമുണ്ടായിരുന്നു
അതേസമയം നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ജനസമ്പർക്കം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
















Comments