ബെയ്ജിംഗ്: ചൈന സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന വാർത്തകൾ ഏതാനും നാളുകൾക്ക് മുമ്പാണ് പുറത്തുവന്നത്. ഇപ്പോൾ രാജ്യത്ത് തൊഴിലില്ലായ്മയും വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. തുടർച്ചയായി രണ്ടാം മാസവും റെക്കോർഡ് നിരക്കിലാണ് തൊഴിലില്ലായ്മ രേഖപ്പെടുത്തുന്നത്. 16 നും 24 നുമിടയിൽ പ്രായമുള്ളവരിൽ 20.8 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഏപ്രിലിൽ ഇത് 20.4 ശതമാനമായിരുന്നു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങളും പണപ്പെരുപ്പവുമാണ് ചൈനയെ പ്രതിസന്ധിയിലാക്കിയത്. മാർച്ച് മാസത്തിൽ വ്യാവസായിക ഉത്പാദനം 5.6 ശതമാനം ഇടിഞ്ഞിരുന്നു.
















Comments