അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ. മാതാവ് റോജിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് താരം ആശംസകൾ നേർന്നത്. ‘അമ്മയുടെ തണലിലാണ് ഞാൻ ഏറ്റവും സുരക്ഷിത്‌നാണ്, എപ്പോഴും …ജന്മദിനാശംസകൾ’ എന്ന തലക്കെട്ടോടെയാണ് താരം ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
അദ്ധ്യാപികയായിരുന്നു ഉണ്ണി മുകുന്ദന്റെ മാതാവ്. എന്നാൽ മക്കൾക്ക് വേണ്ടി ജോലി ഉപേക്ഷിച്ച സ്ത്രീയാണെന്നും ഉണ്ണി മുകുന്ദൻ നേരത്തെ പറഞ്ഞിരുന്നു. അമ്മ തന്നിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഉള്ളത് വെച്ച് കാര്യങ്ങൾ ഭംഗിയാക്കുന്നതിൽ അമ്മയുടെ കഴിവ് പ്രശംസനീയം തന്നെയെന്നും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരുന്നു. ഗുജറാത്തിയും ഹിന്ദിയും സ്വപ്രയത്‌നം കൊണ്ട് പഠിച്ചെടുക്കുന്നതിലും അമ്മ കഴിവ് തെളിച്ചു.
വെല്ലുവിളികളെ കൃപയോടെ സ്വീകരിക്കാനും വിജയിക്കാനും പഠിപ്പിച്ചത് അമ്മയാണെന്നും താരം പറയുന്നു. കഴിഞ്ഞ വർഷത്തെ മാതൃദിനത്തിലായിരുന്നു ഉണ്ണി മുകുന്ദൻ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.
Comments