എഡ്ജ്ബാസ്റ്റൺ; ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിസ്‌ഫോടന ബാറ്റിംഗിൽ ഉത്തരമില്ലാതായി ഓസ്‌ട്രേലിയ. ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയിട്ടും ഒരിക്കൽപ്പോലും ഇംഗ്ലണ്ടിനെ ഭയപ്പെടുത്താൻ ഓസിസിനായില്ല. മികച്ച സ്‌കോറിൽ നിൽക്കെയാണ് ഇംഗ്ലണ്ട് ഒന്നാംദിനം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. എട്ടിന് 393 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ജോ റൂട്ടിന്റെ സെഞ്ചുറിയാണ് (152 പന്തിൽ പുറത്താവാതെ 118) ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നാല് സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്സ്.ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ പുത്തൻ ബാറ്റിംഗ് സെൻസേഷൻ ഹാരി ബ്രൂക്ക് (37 പന്തിൽ 32) തകർത്തടിച്ച് തുടങ്ങിയെങ്കിലും ലിയോണിന്റെ പന്തിൽ ബൗൾഡായി. വിചിത്രമായ രീതിയിലായിരുന്നു ബ്രൂക്കിന്റെ പുറത്താകൽ.
നൂറ്റാണ്ടിലെ പുറത്താകലെന്ന് ഇതിനിടെ വിശേഷണം വന്ന വിക്കറ്റ് വീഴ്ച വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചിരിപടർത്തി. ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ ലിയോണിന്റെ പന്തിൽ ബ്രൂക്ക് ഷോട്ട് കളിക്കാൻ നിന്നില്ല. ഇടത് കാൽതുടയിൽ തട്ടിയ ന്ത് വായുവിൽ ഉയർന്നു. പന്ത് എവിടേക്കാണ് പോയതെന്ന് ബ്രൂക്ക് അറിഞ്ഞത് പോലുമില്ല. പിന്നീട് ദേഹത്ത് പന്ത് നേരെ വിക്കറ്റിലേക്ക്. വിശ്വസിക്കാനാവാതെ ബ്രൂക്കിന് മടങ്ങേണ്ടിവന്നു.
Peculiar dismissal of Harry Brook in the Ashes! 🙄pic.twitter.com/N8nxy0SRwk
— Vicky Singh (@VickyxCricket) June 16, 2023
“>
Peculiar dismissal of Harry Brook in the Ashes! 🙄pic.twitter.com/N8nxy0SRwk
— Vicky Singh (@VickyxCricket) June 16, 2023
റൂട്ടിന്റെ സെഞ്ചുറി മാത്രമല്ല ജോണി ബെയര്‍സ്റ്റോ (78), സാക് ക്രൗളി (61) എന്നിവരുടെ അർധ സെഞ്ചുറികളും ഇംഗ്ലണ്ടിന്റെ നില മെച്ചപ്പെടുത്തി. ആദ്യദിനം ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. ഓസീസിനായി നഥാൻ ലിയോൺ നാലും ജോഷ് ഹേസൽവുഡ് രണ്ടും സ്‌കോട്ട് ബോളണ്ടും കാമറൂൺ ഗ്രീനും ഓരോ വിക്കറ്റും സ്വന്തമാക്കി.
















Comments