യേശുദാസിന് പിന്നാലെ അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് വിജയ് യേശുദാസും പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു. മെലഡിയും അടിപൊളി ഗാനങ്ങളുമെല്ലാം നിഷ്പ്രയാസം വഴങ്ങുമെന്ന് തെളിയിച്ച് ഓരോ ദിനവും വിജയിച്ച് മുന്നേറുകയാണ് അദ്ദേഹം. ഇടയ്‌ക്ക് അഭിനയരംഗത്തും സജീവമായി തന്റേതായ ഒരു വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഗാനം ആലപിക്കുന്ന സമയത്ത് പാട്ടിൽ അലിഞ്ഞ് ചേർന്ന് വളരെയധികം ഇമോഷണലായ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിജയ് പറയുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇമോഷണലായ സന്ദർഭങ്ങളെക്കുറിച്ച് പരാമർശിച്ചത്.
വിജയ് യേശുദാസിന്റെ വാക്കുകൾ…
പൂമുത്തോളെ, കണ്ണെത്താദൂരം തുടങ്ങിയ പാട്ടുകളുടെയെല്ലാം വേദനയും സന്തോഷവും നമ്മൾ അനുഭവിച്ചറിഞ്ഞതാണ്. നമ്മൾ എക്‌സപീരിയൻസ് ചെയ്ത കാര്യങ്ങൾ ചില വാക്കുകളിൽ നമ്മളെ വേട്ടയാടും. കണ്ണെത്താ ദൂരം പാടുമ്പോൾ ഞാൻ ഇമോഷണലായിരുന്നു. അത് ഡ്രാമ ക്രിയേറ്റ് ചെയ്തതല്ല, അങ്ങനെ വന്നതാണ്. നിനക്കായ് ഒരിക്കൽ എന്നൊക്കെ പറയുമ്പോഴേക്കും കണ്ണ് നിറഞ്ഞു. അതൊരു ടച്ചാണ്. അതങ്ങനെ വരുന്നുണ്ട്. പൂമുത്തോളെയിലും അത്തരത്തിൽ ഒരു ടച്ചുണ്ട്. നമ്മളെ ഒരാൾ അങ്ങനെ സ്‌നേഹിച്ചതോ, ഒരു കുഞ്ഞ് ജനിക്കുന്നതോ, അതിന്റയൊരു സ്‌നേഹം അങ്ങനെ കുറേ ഇമോഷൻസുണ്ട്.
ഇന്ത്യൻ റുപ്പിയിലെ ഈ പുഴയും എന്ന ഗാനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചിരുന്നു. ഈ ഗാനം ആലപിച്ചത് ദാസേട്ടനല്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് പൃഥ്വിരാജ് മുൻപ് പറഞ്ഞിരുന്നു. കോലക്കുഴൽ എന്ന ഗാനം ആലപിച്ച് ഹിറ്റായി അവാർഡുകൾ ലഭിച്ചതിന് ശേഷമാണ് അവസരങ്ങൾ അധികവും ലഭിക്കാൻ തുടങ്ങിയതെന്നും വിജയ് യേശുദാസ് പറഞ്ഞു.
Comments