തൃശൂർ: അത്താണി ഫെഡറൽ ബാങ്കിൽ യുവാവിന്റെ പരാക്രമം. ബാങ്ക് ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ചാണ് ആക്രമണം നടത്തിയത്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ലിജോ ചിരിയങ്കണ്ടത്ത് ആണ് പരാക്രമം കാണിച്ചതെന്ന് പോലീസ് അറിയിച്ചു. ബാങ്ക് കൊള്ളയടിക്കാൻ പോകുകയാണെന്ന് പറഞ്ഞായിരുന്നു ഇയാൾ ആക്രമണം നടത്തിയത്. തുടർന്ന് ബാങ്ക് ജീവനക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തു. സാമ്പത്തിക പ്രശ്‌നങ്ങൾ മറികടക്കാൻ ചെയ്തതാണെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയത്. ജീവനക്കാരെ പേടിപ്പിച്ച് പണം തട്ടുകയായിരുന്നു ലക്ഷ്യമെന്നും ലിജോ വെളിപ്പെടുത്തി.
Comments