സ്വന്തം നിലപാട് വ്യക്തമാക്കാൻ സധൈര്യം മുന്നോട്ട് വരുന്ന താരമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. അടുത്തിടെ താൻ ഇനി അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ വസ്ത്രങ്ങൾ ഉപയോഗിക്കില്ലെന്ന് നടി പറഞ്ഞിരുന്നു. അതിന് ശേഷം ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചു കൊണ്ടുള്ള നിരവധി ഫോട്ടൊകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ വിവാഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും സ്വപ്‌നം പങ്കുവെക്കുകയാണ് കങ്കണ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
തനിക്ക് വിവാഹം കഴിക്കാനും സ്വന്തമായി കുടുംബം ഉണ്ടാകാനും ആഗ്രഹമുണ്ട്, പക്ഷേ, എല്ലാം ശരിയായ സമയത്ത് സംഭവിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താൻ എന്ന് താരം പറയുന്നു.
നിലവിൽ പുതിയ ചിത്രമായ ടിക്കു വെഡ്സ് ഷേരുവിന്റെ പ്രൊമോഷന്റെ തിരക്കിലാണ് കങ്കണ. സായ് കബീർ ശ്രീവാസ്തവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖിയും അവ്‌നീത് കൗറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു, 23 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം റിലീസ് ചെയ്യും. അതേസമയം മുൻ പ്രധാനമന്ത്രി ഇന്ദിരയുടെ കഥ പറയുന്ന എമർജൻസിയിലും നടി അഭിനയിക്കുന്നുണ്ട്. കങ്കണയാണ് ഇന്ദിരയുടെ വേഷം അവതരിപ്പിക്കുന്നത്.
















Comments