ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 102-ാം ഏപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജനങ്ങളെ അഭിസേബോധന ചെയ്യും. രാവിലെ 11 മണിയ്‌ക്കാണ് പരിപാടി സംപ്രക്ഷണം ചെയ്യുക. രാഷ്‌ട്ര പുരോഗതിക്ക് മാർഗ നിർദ്ദേശം നൽകുന്നതും സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പൗരന്മാരെ പരിചയപ്പെടുത്തുന്നതുമായ പരിപാടി ശ്രവിക്കാൻ കാത്തിരിക്കുകയാണ് രാജ്യം.
2014 ഒക്ടോബർ 3-ന് ആരംഭിച്ച മൻ കി ബാത്തിൽ സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരെ അഭിസംബോധന ചെയ്യുന്നു. സർക്കാരിന്റെ പൗര-സമ്പർക്ക പരിപാടിയാണ് മൻ കി ബാത്ത്. കാലാവസ്ഥാ വ്യതിയാനം, കൃഷി, കല, സംസ്‌കാരം, ആരോഗ്യം തുടങ്ങിയ എല്ലാ വിഷയങ്ങളും പ്രധാനമന്ത്രി മൻ കി ബാത്തിൽ ഉൾപ്പെടുത്തുകയും ഓരോ എപ്പിസോഡിലും സമൂഹത്തിന് പുതിയകാര്യങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
22 ഇന്ത്യൻ ഭാഷകൾക്കും 29 ഉപഭാഷകൾക്കും പുറമെ ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യൻ, ടിബറ്റൻ, ബർമീസ്, അറബിക്, പേർഷ്യൻ, തുടങ്ങീ 11 വിദേശ ഭാഷകളിലും ‘മൻ കി ബാത്ത്’ പ്രക്ഷേപണം ചെയ്യുന്നു. ആകാശവാണിയുടെ 500-ലധികം പ്രക്ഷേപണ കേന്ദ്രങ്ങളാണ് മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നത്.
















Comments