തിരുവനന്തപുരം: വിതുര പൊൻമുടി റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. പൊൻമുടിയിലേക്കുള്ള 22-ാം വളവിൽ ഫോറസ്റ്റ് ഓഫീസിന് സമീപത്താണ് അപകടമുണ്ടായത്. കൊല്ലം അഞ്ചൽ സ്വദേശികളയ നാലുപേരാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.
നവജോത്, അതിൽ, അമൽ, ഗോഗുൽ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് 500 മീറ്റർ താഴ്ചയിലേക്ക് കാർ മറിയുകയായിരുന്നു. കാർ പൂർണമായും തകർന്ന അവസ്ഥയിലാണ്. കാലവസ്ഥ മോശമായതിനാൽ പൊൻമുടിയിലേക്കുള്ള റോഡിൽ മഞ്ഞ് വീഴ്ചയുണ്ടായിരുന്നു.
വിനോദസഞ്ചാരികൾ ഒരുപാട് എത്താറുള്ള പൊൻമുടി മേഖലയിൽ പലപ്പോഴും അപകടങ്ങൾ തുടർക്കഥയാണ്. മഴക്കാലത്ത് പൊൻമുടിയിൽ റോഡുകൾ തകർന്ന് ഗതാഗതം തടസ്സപ്പെടുകയും ആ മേഖല ഒറ്റപ്പെട്ട് പോകുകയും ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് സമീപവാസികൾ പറയുന്നു.
















Comments