കാലിക്കറ്റ് സർവകലാശാലാ 2023-24 അദ്ധ്യയന വർഷത്തെ പിജി പ്രവേശനത്തിന് അപേക്ഷിക്കാം. 27-ന് വൈകിട്ട് അഞ്ച് മണിവരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇനത്തിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 185 രൂപയും ജനറൽ വിഭാഗത്തിന് 445 രൂപയുമാണ്. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങൾക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് admission.uoc.ac.in സന്ദർശിക്കുക.
ബി.എഡ്. പ്രവേശനത്തിനുള്ള അപേക്ഷ നീട്ടി
കാലിക്കറ്റ് സർവകലാശാലാ 2023 വർഷത്തെ ബി.എഡ്, ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയേഡ് & ഇന്റലക്ച്വൽ ഡിസബിലിറ്റി) പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 23-ന് വൈകീട്ട് 5 മണി വരെ നീട്ടി. വിശദവിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ – 0494 2407016, 2660600
ബി.പി.എഡ്. പ്രവേശന പരീക്ഷ
2023-24 അദ്ധ്യയന വർഷത്തെ സർവകലാശാലാ സെന്ററുകളിലെ ബി.പി.ഇ. (ഇന്റഗ്രേറ്റഡ്) ഗവ. കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷനിലെ ബി.പി.എഡ്., ബി.പി.ഇ. (ഇന്റഗ്രേറ്റഡ്) പ്രവേശനത്തിനുള്ള പൊതു പ്രവേശനപരീക്ഷക്ക് 17-ന് വൈകീട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
Comments