തൃശൂർ; സാമൂഹമാദ്ധ്യമങ്ങൾ തുറന്നാൽ ഫുഡ് വ്‌ളോഗർമാരെ തട്ടി നടക്കാനാകാത്ത സ്ഥിതിയാണ്. ഇവർ ചെയ്യുന്ന വീഡിയോകൾ കണ്ടാൽ അതിലെ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാൻ ആരുമൊന്നു കൊതിച്ചുപോകും. ഇത്തരത്തിൽ വീഡിയോ ചെയ്യാൻ പണം വാങ്ങുന്ന വ്‌ളോഗർമാരുമുണ്ട്. ഭക്ഷണം സൗജന്യമായി കഴിക്കുന്നവരുമുണ്ട്.
എന്നാൽ തൃശൂരിലെ ദേശീയപാതയോരത്തെ തട്ടുകടയിലെ ഭക്ഷണത്തിനെതിരെ വ്യാജ ആരോപണം നടത്തി സമൂഹമാദ്ധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചയാളെ സൈബർ പൊലീസും പുതുക്കാട് പൊലീസും ചേർന്ന് പിടികൂടി. ആമ്പല്ലൂരിലെ ‘മോഹനേട്ടന്റെ തട്ടുകട’ എന്ന സ്ഥാപനത്തിൽ നിന്നും പാർസൽ വാങ്ങിയ ചില്ലി ചിക്കനിൽ പുഴു കലർന്നിരുന്നു വെന്നായിരുന്നു വ്യാജ ആരോപണം.
കഴിഞ്ഞ 14നായിരുന്നു സംഭവം. അന്നേ ദിവസം തട്ടുകട അവധിയായിരുന്നു. ആ ദിവസം വാങ്ങിയ ഭക്ഷണത്തിലാണ് പ്രശ്‌നമെന്ന് പ്രചരിച്ചതോടെ ഉടമ രമേഷ്, സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയായ മുട്ടിത്തടി സ്വദേശിയായ വിദ്യാർഥിയെ ഇന്നലെയാണ് പോലീസ് പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
















Comments