പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട കൊമൺചിറ സ്വദേശിനിയായ സുജാത (50) യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് സുജാത. പത്തനംതിട്ടയിൽ ഒരാഴ്ചയ്‌ക്കിടെയുള്ള മൂന്നാമത്തെ എലിപ്പനി ബാധിച്ചുള്ള മരണമാണിത്.
സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതോടെ എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമാവുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ജില്ലയിൽ 10 പേർക്ക് എലിപ്പനിയും 80 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. നിലവിൽ എച്ച്1 എൻ1 പനി ബാധിച്ച് 17 പേരാണ് ചികിത്സയിൽ കഴിയുന്നത്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വൈറൽ പനി ബാധിതരുടെ എണ്ണവും ഉയരുകയാണ്. വിവിധ ആശുപത്രികളിൽ അരലക്ഷത്തിലധികം പേരാണ് വൈറൽ പനിക്ക് ചികിത്സ തേടിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 5,212 പേർക്ക് ജില്ലയിൽ വൈറൽ പനി പിടിപ്പെട്ടു.
















Comments