ദനാപൂർ ; തുളസീദാസ് രചിച്ച പവിത്രമായ ‘രാമചരിത്രമാനസ്’ എഴുതിയത് മസ്ജിദിൽ വച്ചാണെന്ന് രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) എംഎൽഎ റിത്‌ലാൽ യാദവ് . കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ റിത്‌ലാൽ യാദവ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വിവാദ പ്രസ്താവന നടത്തിയത് . “ആളുകൾ രാമക്ഷേത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ രാമചരിതമാനസ് പള്ളിയിൽ എഴുതിയതാണ്. നിങ്ങൾ ചരിത്രത്തിന്റെ താളുകൾ മറിച്ചുനോക്കൂ, ആ സമയത്ത് നിങ്ങളുടെ ഹിന്ദുത്വം അപകടത്തിലായിരുന്നില്ലേ? മുഗളന്മാർ നമ്മെ ഭരിക്കുമ്പോൾ ഹിന്ദുത്വം അപകടത്തിലായിരുന്നില്ലേ “ എന്നും റിത്‌ലാൽ യാദവ് ചോദിച്ചു.
യാദവിന്റെ പരാമർശങ്ങളെ അപലപിച്ച് ബിജെപി രംഗത്ത് വന്നു . ‘ രാമചരിതമാനസത്തെക്കുറിച്ച് നമ്മെ ഒരു കുറ്റവാളി ബോധവൽക്കരിക്കുന്നത് ശരിക്കും നിർഭാഗ്യകരമാണ്.‘ ബിജെപി സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരി പറഞ്ഞു. “ഈ പ്രദേശം കൊള്ളയടിച്ച ഒരു ക്രിമിനലിന് ലാലു പ്രസാദ് യാദവ് എം.എൽ.എ ടിക്കറ്റ് നൽകി, ഇപ്പോൾ അദ്ദേഹം രാമചരിത്രമാനസത്തെ പറ്റി നമ്മെ പഠിപ്പിക്കുന്നു എന്നതിനേക്കാൾ വലിയ ദൗർഭാഗ്യമുണ്ടാകില്ല. ലാലു ജി ആർജെഡിയെ മുഴുവൻ ക്രിമിനൽ സംഘം ആക്കിയിരിക്കുന്നു, ഒരു കുറ്റവാളിക്ക് രാമചരിതമാനസിനെക്കുറിച്ച് അഭിപ്രായം പറയാൻ അവകാശമില്ല, ”സാമ്രാട്ട് ചൗധരി പറഞ്ഞു.
ബിജെപി വക്താവും മുതിർന്ന നേതാവുമായ നിഖിൽ ആനന്ദും , ആർജെഡിയെ വിമർശിച്ചു രംഗത്തെത്തി. “രാമായണം ഒരു പള്ളിയിൽ എഴുതിയതാണെന്ന് റിത്‌ലാൽ യാദവ് പറഞ്ഞിട്ടുണ്ട്, ഏത് ചരിത്ര പുസ്തകത്തിലാണ് അത് പരാമർശിച്ചിരിക്കുന്നതെന്ന് ആർജെഡിക്കാരോട് ചോദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മുസ്ലീം പ്രീണന നയത്തിൽ ഏത് തലവും സ്വീകരിക്കാൻ ആർജെഡി തയ്യാറാണ്.“ – നിഖിൽ ആനന്ദ് പറഞ്ഞു.
Comments