തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ മറവിൽ ലത്തീൻ സഭയ്‌ക്ക് കോടികൾ വിലമതിയ്‌ക്കുന്ന വസ്തു വിട്ടു നൽകാനൊരുങ്ങി സർക്കാർ. ഒരു ഭാഗത്ത് പദ്ധതിക്ക് വേണ്ടി സാധാരണക്കാരിൽ നിന്നും ഭൂമി ഏറ്റെടുത്തപ്പോൾ മറു ഭാഗത്ത് ലത്തീൻ സഭയ്‌ക്ക് കോടികൾ വിലമതിയ്‌ക്കുന്ന ഭൂമി കൈമാറുകയാണ് സർക്കാർ. കടലോരത്തോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിൽ സ്ഥിതിചെയ്യുന്ന കുരിശിന് പകരമായാണ് പൊന്നിൻ വിലമതിക്കുന്ന വസ്തു സർക്കാർ വിട്ടു നൽകുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധന പ്രവർത്തനങ്ങൾക്കായി വിഴിഞ്ഞം മുല്ലൂരിൽ ഏറ്റെടുത്ത ഭൂമിയാണ് ഇടവകയ്‌ക്ക് നൽകാനുള്ള നീക്കം നടക്കുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞത്ത് വിട്ടുനൽകാൻ ഉദ്ദേശിക്കുന്ന പ്രദേശത്ത് എത്തി ഇടവക അംഗങ്ങളുമായി ചർച്ച നടത്തി. എകദേശം 50 കോടിയിലധികം വരുന്ന രണ്ടേക്കറോളമുള്ള ഭൂമിയാണ് കുരിശിനുപകരം സർക്കാർ വിട്ടുനൽകുന്നത്.
മുൻപ് ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വിട്ടുനൽകുന്നതെന്നാണ് അധികൃതർ നൽകുന്ന ന്യായീകരണം. എന്നാൽ ഇത്തരത്തിൽ അഞ്ചുവർഷം മുമ്പ് വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി റിംഗ് റോഡിനായി ഏറ്റെടുത്ത മുല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പ്രദേശങ്ങൾ പൂർവ സ്ഥിതിയിൽ തുടരുകയാണെന്നതാണ് കൗതുകം.
















Comments