പാലക്കാട്: നാളികേര വിലത്തകർച്ചയെ തുടർന്ന് ദുരിതത്തിലായി പാലക്കാട് മുതലമടയലെ കേര കർഷർ. ഒരു കിലോയ്‌ക്ക് 32 രൂപ വരെ കിട്ടിയിരുന്ന നാളികേരത്തിന് നിലവിൽ ഏഴ് രൂപ പോലും നൽകി എടുക്കാൻ ആളില്ലാത്ത സാഹചര്യമാണ്. സർക്കാരിനെയും കൃഷിവകുപ്പിനെയും വിവരം ധരിപ്പിച്ചെങ്കിലും തുടർച്ചയായി അവഗണനകൾ മാത്രമാണ് ഉണ്ടാകുന്നതെന്നാണ് കർഷകരുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് കൃഷിയിടത്തിലെ തെങ്ങുകൾ വെട്ടിമാറ്റി പ്രതിരോധമറിയിക്കുകയാണ് മുതലമടയിലെ കേരകർഷകർ.
പാലക്കാട് മുതലമട സ്വദേശിയായ വിപി നിസാമുദ്ദീനാണ് സ്വന്തം കൃഷിയിടത്തിലെ തെങ്ങുകൾ മുറിച്ച് പ്രതിഷേധിക്കുന്നത്.പച്ചത്തേങ്ങ സംഭരണം നിലച്ചതോടെയാണ് നാളികേര വില കുത്തനെ ഇടിഞ്ഞത്. ഇതിൽ നിന്നും കൈകാര്യ ചെലവിന് പോലും കിട്ടാത്തിനെ തുടർന്ന് ജില്ലയിലെ സ്വാശ്രയ കർഷക സമിതികൾ ഏപ്രിൽ ഒന്ന് മുതൽ പച്ചത്തേങ്ങ സംഭരണം നിർത്തിയിരുന്നു.
കർഷകർ പ്രതിഷേധം ഉയർത്തിയതോടെയ കേരഫെഡ് പല സമിതികളെയും തേങ്ങ എടുക്കുന്നതിനായി നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. ഭൂരിഭാഗം കർഷക സമിതികളും തേങ്ങ എടുക്കുന്നതിൽ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. കൂടാതെ സംഭരണം നടത്തുന്ന സമിതികളിലെ കർഷകർക്ക് ഒരുമാസത്തിലേറെയായി വിലയും ലഭിക്കുന്നില്ല. കേര കർഷകരുടെ പ്രതിസന്ധിയ്‌ക്ക് മുന്നിൽ സർക്കാരും കൃഷി വകുപ്പും കണ്ണടയ്‌ക്കുയാണെന്നും ഇക്കാരണത്താലാണ് തെങ്ങ് മുറിച്ച് പ്രതിഷേധമറിയിച്ചതെന്നും കർഷകൻ വ്യക്തമാക്കി.
















Comments