2023 ലെ പൂവച്ചൽ ഖാദർ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കാർഷിക പരിപാടിയായി ജനം ടി വി സംപ്രേഷണം ചെയ്തുവരുന്ന നാട്ടുവരമ്പ് തിരഞ്ഞെടുക്കപ്പെട്ടു. പരിപാടിയുടെ സംവിധായകൻ ദിപു കല്ലിയൂരിനാണ് പുരസ്‌ക്കാരം.
പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ പുരസ്‌കാരം ജൂൺ 21-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ. ഐബി സതീഷ് MLAയും കൾച്ചറൽ ഫോറം അദ്ധ്യക്ഷൻ പൂവച്ചൽ സുധീറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.















