മനുഷ്യനെ ശാരീരികമായും മാനസികമായും ഉന്നതിയിലേക്ക് എത്തിക്കുന്നതാണ് യോഗ. ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് സൂര്യനമസ്കാരം. നമ്മുടെ ശരീരത്തിന് ഒരു ഫുൾബോഡി വർക്കൗട്ട് നൽകുന്ന വ്യായാമം കൂടിയാണ് സൂര്യ നമസ്കാരം. ഇത് ചെയ്യുന്നതിലൂടെ ശരീരത്തിന് വഴക്കവും അതുപോലെ ആരോഗ്യവും നിലനിർത്താൻ സാധിക്കുന്നുണ്ട്. സൂര്യനമസ്കാരം ചെയ്താൽ നമ്മുടെ ശരീരത്തിനെന്തല്ലാം ഗുണങ്ങളാണ് ലഭിക്കതെന്ന് നോക്കാം..
മാനസികാരോഗ്യം
നമ്മുക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാനസികാരോഗ്യം. നല്ല മാനസികാരോഗ്യം വികസിപ്പിച്ചെടുക്കാന്‍ സൂര്യനമസ്‌ക്കാരം അത്യാവശ്യമായ ഘടകമാണ്. കൂടാതെ, മാനസിക പിരിമുറക്കം കുറയ്‌ക്കാനും സഹായിക്കുന്നു. ഇത്തരത്തില്‍ സ്‌ട്രെസ്സ് കുറയുമ്പോള്‍ തന്നെ ഒരാള്‍ക്ക് പാതി ആശ്വാസം ലഭിക്കുന്നുണ്ട്.
ശരീരഭാരം
ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും ദിവസേന ചെയ്യാൻ കഴിയുന്ന വ്യായാമമാണ് സൂര്യനമസ്കാരം. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും അതുപോലെ വയർ കുറയ്‌ക്കുന്നതിനും ശരീരപേശികളെ ബലപ്പെടുത്തി എടുക്കുന്നതിനും സഹായിക്കുന്നുണ്ട്.
ചര്‍മ്മം
സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ ചർമ്മം നല്ല തിളക്കവും ഭംഗിയും ഉള്ളതാകും. ഇതിലൂടെ യുവത്വം നിലനിൽക്കുകയും ചെയ്യും.
ജീവിതശൈലീ രോഗങ്ങള്‍
സ്ഥിരമായി സൂര്യനമസ്‌ക്കാരം ചെയ്യുന്നവരില്‍ ജീവിതശൈലീ രോഗങ്ങളും കുറവായിരിക്കും. പ്രത്യേകിച്ച് ഇവരില്‍ കൊളസ്‌ട്രോള്‍ കുറവായിരിക്കും. അതുപോലെ തന്നെ, പ്രമേഹം, അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം എന്നിവയും കുറയും
















Comments