വിശാഖപട്ടണം: യോഗദിന പരിപാടികളിൽ പങ്കുച്ചേർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വിശാഖപട്ടണത്തെ കണ്ടെയ്‌നർ ടെർമിനലിലെ ജീവനക്കാർക്കും ജനങ്ങൾക്കുമൊപ്പമാണ് കേന്ദ്രമന്ത്രി യോഗ അഭ്യസിച്ചത്.ഇന്ത്യ ജി20 അദ്ധ്യക്ഷ പദവി വഹിക്കുന്നതിനാൽ ഈ വർഷത്തെ യോഗാദിനം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.
സമ്മർദ്ദത്തെ നേരിടാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ശുഭാപ്തിവിശ്വാസവും ശ്രദ്ധയും നിലനിർത്താനും യോഗ സഹായിക്കുന്നു. നല്ല മനസ്സും ആരോഗ്യമുള്ള ശരീരവും പ്രാപ്തമാക്കാനുമുള്ള ശക്തമായ ഉപകരണമാണ് യോഗാസനങ്ങൾ. യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനൊപ്പം ജീവിത മാർഗം കൂടിയാണ്. ദിനംപ്രതി യോഗ അഭ്യസിക്കുന്നത് ജീവിതത്തിൽ മാറ്റങ്ങൾക്ക് കാരണമാകും. പ്രത്യേകം സ്ഥലത്തോ പ്രത്യേക സമയത്തെയ്‌ക്ക് മാത്രമോ യോഗയെ പരിമിതപ്പെടുത്തരുത്. യോഗ അഭ്യസിക്കണമെന്ന് താത്പര്യപ്പെടുന്നവർക്കുള്ള മികച്ച ദിനമാണ് ഇന്ന്- അദ്ദേഹം പറഞ്ഞു.
https://twitter.com/VMBJP/status/1671364344393900032?s=20
ലോകത്തെ ഒരു കുടകീഴിൽ നിർത്തുന്ന ചൈതന്യമാണ് യോഗയെന്ന് പ്രധാനമന്ത്രി യോഗാദിന സന്ദേശത്തിൽ പറഞ്ഞു. വസുധൈവ കുടുംബകം എന്ന ആശയത്തെ മുൻനിർത്തിയാണ് ലോകം ഒൻപതാം യോഗാദിനം ആചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാനസികാരോഗ്യത്തിനപ്പുറം മൊത്തത്തിലുള്ള ക്ഷേമത്തിനും യോഗ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അമേരിക്കൻ സന്ദർശനത്തിനിടെയിൽ വീഡിയോ വഴിയാണ് നരേന്ദ്രമോദി സന്ദേശം പങ്കുവെച്ചത്.
















Comments