കാൺപുർ: പ്രാദേശിക ക്രിക്കറ്റ് മത്സരം കൊലവിളിക്ക് വേദിയായി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ക്രിക്കറ്റ് മത്സരത്തിനിടെ ഔട്ടാക്കിയതിന് ബൗളറെ ബാറ്റർ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഉത്തർപ്രദേശിലെ കാൺപുരിൽ നടന്ന സൗഹൃദ മത്സരത്തിനു പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവമരങ്ങേറിയത്. 14കാരനായ സ്പിന്നർ സച്ചിനാണ് കൊല്ലപ്പെട്ടത്. സച്ചിനെ കൊലപ്പെടുത്തിയ ബാറ്ററായ 17കാരൻ ഹർഗോവിന്ദ് ഒളിവിലാണ്.
സഹോദരനുമായി എത്തിയശേഷമാണ് ഹർഗോവിന്ദ് സച്ചിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊാലീസ് അറിയിച്ചു. കാൺപുരിനെ ഘടംപുരിലാണ് മത്സരം നടന്നത്. ജയിക്കുന്ന ടീമിന് പത്തു രൂപയായിരുന്നു സമ്മാനം. ഔട്ടായതിന് പിന്നാലെ സച്ചിനുമായി ഹർഗോവിന്ദ് വാക്കുതർക്കത്തിലായി പിന്നാലെ സഹോദരൻ ബ്രജേഷിനെ കുട്ടിക്കൊണ്ടുവന്നു. ഇരുവരും ചേർന്ന് സച്ചിനെ മർദ്ദിക്കാൻ തുടങ്ങി. പിന്നീട് പതിനാലുകാരന്റെ പുറത്തുകയറിയിരുന്ന് ഹർഗോവിന്ദ് കഴുത്ത് ഞെരിച്ചു.
മറ്റ് കുട്ടികൾ അറിയിച്ചതനുസരിച്ച് സച്ചിന്റെ വീട്ടുകാർ ഗ്രൗണ്ടിലെത്തുമ്പോഴേക്കും സച്ചിൻ ബോധരഹിതനായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. പ്രതികൾ അപ്പോൾ തന്നെ സ്ഥലം വിട്ടിരുന്നു. ബോധരഹിതനായ സച്ചിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സച്ചിനെ കൊലപ്പെടുത്തിയ ശേഷം ഹർഗോവിന്ദും സഹോദരനും ഒളിവിലാണ്. ഇരുവരെയും കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് എ.സി.പി ദിനേഷ് ശുക്ല അറിയിച്ചു. ഇരുവരും ബന്ധുക്കളാണെന്നാണ് വിവരം. സച്ചിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
















Comments