ആലപ്പുഴ: പലതരത്തിലുള്ള പുസ്തകപ്പരസ്യങ്ങള് നാം കണ്ടിട്ടുണ്ട്. എന്നാലിവിടെ തികച്ചു വ്യത്യസ്തമായ ഒരു പരസ്യത്തിലൂടെ ശ്രദ്ധ നേടുകയാണ് ടി സജി എന്ന എഴുത്തുകാരൻ. ശ്രീനിവാസന്‍ തിരക്കഥകളിലെ സ്വയംപരിഹസിക്കുന്ന കഥാപാത്രങ്ങളെപ്പോലെ സ്വയം പരിഹസിക്കുകയാണ് സജി.
അദ്ദേഹം എഴുതിയ 86 കൊച്ചു കഥകളുടെ സമാഹാരമായ ‘രക്തസാക്ഷികള്‍ ഉണ്ടാകുന്നത്’ എന്ന സ്വന്തം പുസ്തകത്തിന്‍റെ പരസ്യരൂപത്തിലാണ് അദ്ദേഹം അവാര്‍ഡിന്‍റെ പേരില്‍ ഞെളിയുന്ന അല്പത്തത്തിനെതിരെ പ്രതികരിക്കുന്നത്.
“പാരക്കൂട്ടം പുരുഷ സ്വയം സഹായ സംഘം അവാർഡ്, വിശ്രമം തൊഴിലുറപ്പ് കൂട്ടായ്മ അവാർഡ്, അസൂയ രണ്ടാം വാർഡ് കുടുംബ ശ്രീ അവാർഡ്, പരദൂഷണം സാഹിത്യ ചർച്ചാവേദി അവാർഡ്, നിശ്ചലം ബിവറേജസ് ക്യൂ നിൽപ്പേഴ്‌സ് അവാർഡ്,” തുടങ്ങിയ വിവിധ തരാം അവാർഡുകൾ തന്റെ പുസ്തകത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് ടി സജി പരസ്യത്തിൽ അവകാശപ്പെടുന്നത്.
കോവിഡ് കാലത്താണ് സജിയുടെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കുന്നത്. ‘എഴുത്തില്‍ കവിതയോ, വാക്യശുദ്ധിയോ വൃത്തമോ, ഛന്ദസ്സോ, ഇതര കാവ്യഗുണങ്ങളോ, ഭാഷാശുദ്ധിയോ, ശ്രദ്ധയോ തീണ്ടാതെ, ഫെയ്സ്ബുക്കിൽ, ‘വായിൽ തോന്നിയത് കോതയ്‌ക്കുപാട്ട്’ എന്ന മട്ടിൽ വിസര്‍ജ്ജിച്ചുവെക്കുന്ന പലരും പണം കൊടുത്തു വിവിധ അവാർഡുകൾ നേടുന്നതിനെ സജി എന്നും വിമർശിച്ചിരുന്നു. അതിന്‍റെ പേരില്‍ സംഘംചേര്‍ന്ന് പലരും അദ്ദേഹത്തെ അൺഫ്രണ്ട് ചെയ്തും സ്ഥിരം ശത്രുവായി മുദ്രകുത്തിയും ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ആരെയും വെറുപ്പിക്കാതെ വേറിട്ടവഴിയില്‍ സ്വയം പരിഹസിച്ചുകൊണ്ടാണ് തന്റെ വിമര്‍ശനം സജി തുടരുന്നത്. അതിനായി രണ്ടാം പതിപ്പിലേക്കു നീങ്ങുന്ന സ്വന്തം പുസ്തകത്തിന്റെ പരസ്യം ട്രോളാക്കിയിരിക്കുകയാണ് സജി.ബോധി ബുക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
















Comments