മുംബൈ: ലിഫ്റ്റ് അപകടത്തിൽപ്പെട്ട് 14 പേർക്ക് പരിക്ക്. മുംബൈയിലെ ലോവർ പാരലിലുള്ള ട്രേഡ് വേൾഡ് ബിൽഡിംഗിനകത്തെ ലിഫ്റ്റായിരുന്നു തകർന്നുവീണത്. പരിക്കേറ്റവരിൽ കുട്ടികളുമുണ്ടെന്നാണ് വിവരം. സാങ്കേതിക തകരാറിനെ തുടർന്ന് നാലാം നിലയിൽ നിന്ന് ലിഫ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. കമല മിൽസ് ഏരിയയിൽ സ്ഥിതിചെയ്യുന്ന 16 നില കെട്ടിടത്തിലാണ് അപകടം നടന്നത്. സുരക്ഷാ ജീവനക്കാർ ഉടനെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തിയിരുന്നു. എട്ട് പേരെ ഗ്ലോബൽ ആശുപത്രിയിലും മറ്റുള്ളവരെ കെഇഎം ഹോസ്പിറ്റലിലുമാണ് പ്രവേശിപ്പിച്ചത്. നാല് പേരുടെ പരിക്ക് നിസാരമാണ്. ശേഷിക്കുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Comments