‘പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സംസ്‌കാരത്തിന്റെ ഉത്പ്പന്നം’: ഹോളിവുഡ് നടൻ റിച്ചാർഡ് ഗെർ

Published by
Janam Web Desk

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സംസ്‌കാരത്തിന്റെ ഉത്പ്പന്നമാണെന്ന് പ്രസിദ്ധ ഹോളിവുഡ് നടൻ റിച്ചാർഡ് ഗെർ. 9-ാമത് അന്താരാഷ്‌ട്ര യോഗ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു റിച്ചാർഡ് ഗെർ. അദ്ദേഹത്തിന്റെ സന്ദേശങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുകയാണെന്നാണ് റിച്ചാർഡ് ഗെർ പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സംസ്‌കാരത്തിന്റെ ഉത്പ്പന്നമാണ്. ഇന്ത്യൻ സംസ്‌കാരം വന്നത് പോലെ വിശാലമായ സ്ഥലത്ത് നിന്നാണ് അദ്ദേഹവും വരുന്നത്. മനോഹരമായ സന്ദേശമാണ് അദ്ദേഹം പറഞ്ഞത്. സാർവത്രിക സഹോദര്യത്തെ കുറിച്ചുള്ളത്. ഈ സന്ദേശമാണ് ഞങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നത്‌’ റിച്ചാർഡ് ഗെർ പറഞ്ഞു. ടിബറ്റിലെ മനുഷ്യാവകാശങ്ങൾക്ക് വാദിക്കുകയും യുഎസിലെ ടിബറ്റ് ഹൗസിന്റെ സഹസ്ഥാപകനും ഇന്റർനാഷണൽ കാമ്പെയ്ൻ ഫോർ ടിബറ്റിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമാണ് റച്ചാർഡ് ഗെർ.

ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് നടന്ന യോഗ സെഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ചു. യോഗയുടെ ഉത്ഭവം ഇന്ത്യയിലാണെന്നും ഭാരതത്തിന്റെ പാരമ്പര്യമാണ് യോഗയെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവൻ യോഗയ്‌ക്കായി ഒരുമിച്ച് ചേരുന്നത് അത്ഭുതകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 180-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് യുഎൻ ആസ്ഥാനത്ത് നടന്ന ആഘോഷങ്ങളിൽ പങ്കെടുത്തത്. യോഗയ്‌ക്കായ് ഇത്രയും രാജ്യങ്ങൾ ഒത്തുചേരുന്നത് ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Share
Leave a Comment