ചെന്നൈ: കെ. അണ്ണാമലൈയ്‌ക്ക് ദേശീയ നേതാവാകാൻ കഴിയുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ തമിഴ്നാടിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവൻ നേതാവാകുമെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ ഒമ്പത് വർഷം ആഘോഷിക്കാൻ ചെന്നൈ താംബരത്ത് നടന്ന ബിജെപി റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”അവസാനമായി ഒരു കാര്യം കൂടി പറയട്ടെ, അണ്ണാമലൈ… ആരാണ് ഇപ്പോൾ നമ്മുടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.. ഞാൻ വളരെക്കാലമായി രാഷ്‌ട്രീയത്തിലാണ്. എനിക്ക് വ്യക്തികളെ മനസ്സിലാക്കാൻ സാധിക്കും. സഹോദരങ്ങളെ നിങ്ങളുടെ അണ്ണാമലൈയ്‌ക്ക് തമിഴകത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവൻ നേതാവായി മാറാൻ കഴിയുമെന്ന് എനിക്ക് പറയാൻ കഴിയും.” രാജ്നാഥ് സിംഗ് പറഞ്ഞു.
‘അണ്ണാമലൈയ്‌ക്ക് നിങ്ങളുടെ എല്ലാവരും പിന്തുണ നൽകണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും കേന്ദ്രസർക്കാർ നയങ്ങൾ നടപ്പിലാക്കാൻ അദ്ദേഹം പരിശ്രമിക്കുകയും ചെയ്യുന്നു. ഞങ്ങൾക്ക് അണ്ണാമലൈയെ എത്ര പ്രശംസിച്ചാലും മതിയാകില്ല’ രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ഭാവിയിൽ ഇന്ത്യയ്‌ക്ക് ഒരു തമിഴ് പ്രധാനമന്ത്രി ഉണ്ടാകുമെന്ന് മുൻപ് തമിഴ്‌നാട്ടിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ പ്രശംസ.
Comments