ചന്ദനപ്പെട്ടിയിൽ അമൂല്യമായ ഗണപതി വിഗ്രഹം, 7.5 കാരറ്റ് ഗ്രീൻ ഡയമണ്ട്; പ്രധാനമന്ത്രി ബൈഡന് നൽകിയ സമ്മാനങ്ങളിൽ നിറഞ്ഞത് ഇന്ത്യൻ പാരമ്പര്യം ; ചിത്രങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ചന്ദനപ്പെട്ടിയിൽ അമൂല്യമായ ഗണപതി വിഗ്രഹം, 7.5 കാരറ്റ് ഗ്രീൻ ഡയമണ്ട്; പ്രധാനമന്ത്രി ബൈഡന് നൽകിയ സമ്മാനങ്ങളിൽ നിറഞ്ഞത് ഇന്ത്യൻ പാരമ്പര്യം ; ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 09:01 am IST
FacebookTwitterWhatsAppTelegram

വൈറ്റ് ഹൗസിൽ ആതിഥ്യമരുളിയതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

വിവിധ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. സന്ദർശന വേളയിൽ ഇന്ത്യൻ പൈതൃകത്തെ പ്രകാശിപ്പിക്കുന്ന പ്രത്യേക സമ്മാനങ്ങളും കൈമാറി.

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്റ് ജോ ബൈഡന് കൈമാറിയ സമ്മാനങ്ങൾ:-

* ലണ്ടനിലെ ഫേബർ ആൻഡ് ഫേബർ ലിമിറ്റഡ് പ്രസിദ്ധീകരിക്കുകയും ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി പ്രസ്സിൽ അച്ചടിക്കുകയും ചെയ്ത ‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പിന്റെ പ്രിന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചു.

ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനമാണ് ‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’. 1937-ൽ, ശ്രീ പുരോഹിത് സ്വാമിയുമായി ചേർന്ന് എഴുതിയ ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനം ഡബ്ല്യൂടി യീറ്റ്സാണ് പ്രസിദ്ധീകരിച്ചത്.

* രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ ശിൽപിയുടെ കരകൗശലത്തിൽ നിർമിച്ച പ്രത്യേക ചന്ദനപ്പെട്ടി ജോ ബൈഡന് സമ്മാനിച്ചു.

കർണാടകയിലെ മൈസൂരിൽ നിന്നെത്തിച്ച ചന്ദനമരത്തിലാണ് ഇത് നിർമ്മിച്ചത്. അതിസങ്കീർണ്ണമായാണ് ഇത് കൊത്തിയെടുത്തിരിക്കുന്നത്.

വിഘ്‌നങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഗണപതി ഭഗവാന്റെ വിഗ്രഹമാണ് പെട്ടിയിലുള്ളത്. പൂർണമായും കൈക്കൊണ്ട് നിർമ്മിച്ചതാണ് ഈ വിഗ്രഹം.എല്ലാ ഹൈന്ദവ വീടുകളിലും പവിത്രമായ സ്ഥാനമാണ് വിളക്കിനുള്ളത്. ദിയയും (എണ്ണ വിളക്ക്) പെട്ടിയിൽ അടങ്ങിയിരിക്കുന്നു. കൊൽക്കത്തയിലെ വെള്ളിപ്പണിക്കാരുടെ അഞ്ചാം തലമുറയാണ് വിഗ്രഹവും ദിയയും കൈക്കൊണ്ട് നിർമ്മിച്ചിരിക്കുന്നത്.

രാജസ്ഥാൻ കരകൗശലത്തൊഴിലാളികൾ രൂപകല്പന ചെയ്ത 99.5% ശുദ്ധവും ഹാൾമാർക്ക് ചെയ്തതുമായ വെള്ളി നാണയവും പെട്ടിയിൽ അടങ്ങിയിരിക്കുന്നു.


പെട്ടിയിൽ പഞ്ചാബിൽ നിന്നുള്ള നെയ്യും അടങ്ങിയിരിക്കുന്നു. ഝാർഖണ്ഡിൽ നിന്ന് കൈകൊണ്ട് നെയ്ത ടെക്‌സ്ചർ ടസാർ സിൽക്ക് തുണിയും പെട്ടിയിലുണ്ട്.

ഉത്തരാഖണ്ഡിൽ നിന്നുള്ള നീണ്ട അരി, മഹാരാഷ്‌ട്രയിൽ നിന്നുള്ള ശർക്കര എന്നിവയും പ്രധാനമന്ത്രി സമ്മാനിച്ച പെട്ടിയിൽ ഉൾപ്പെടുന്നു.

* ലാബിൽ നിർമ്മിച്ച 7.5 കാരറ്റ് പച്ച വജ്രം യുഎസ് പ്രഥമ വനിത ഡോ. ജിൽ ബൈഡന് സമ്മാനിച്ചു.

സൗരോർജ്ജം, കാറ്റ് വൈദ്യുതി എന്നിവ പോലുള്ള പരിസ്ഥിതി സൗഹാർദ്ദ വഴികളിലൂടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അത്ഭുതം സൃഷ്ടിക്കുന്നതാണ് ഈ പച്ച വജ്രം.

* Papier-mâché എന്ന പെട്ടിയും പ്രഥമ വനിതയ്‌ക്ക് പ്രധാനമന്ത്രി സമർപ്പിച്ചു. പച്ച വജ്രം വെച്ചിരിക്കുന്നത് ഈ പെട്ടിയിലാണ്.

കശ്മീരിലെ അതിവിദഗ്ധരായ കരകൗശല വിദഗ്ധരാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ അടയാളപ്പെടുത്തുകയും സുസ്ഥിരമായ ഉഭയകക്ഷി ബന്ധങ്ങളെയും പച്ച വജ്രം പ്രതീകപ്പെടുത്തുന്നു.

Tags: joe bidengiftpm modi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies