ലോകം സാങ്കേതിക വിദ്യയുടെ കാര്യത്തിൽ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. പുതുതലമുുറയും വരും തലമുറയുമെല്ലം അതിവേഗത്തിലാണ് ലേകത്തിന്റെ കുതിപ്പിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സ്മാർട്ട് ഫോണുകളും മൊബൈൽ ഫോണുകൽ തലയുയർത്തി വാഴുന്നതിന് മുൻപുള്ള ഒരു തലമുറയുണ്ട് ഇവിടെ. ഇവരിൽ പലർക്കും അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയ്‌ക്കൊപ്പം ഓടിയെത്താൻ കഴിയാറില്ല എന്നതാണ് വാസ്തവം. ഇക്കൂട്ടർ സ്മാർട്ട് ഫോണും ലാപ്‌ടോപ്പുമൊക്കെ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിച്ച് വരുന്നതെയുള്ളൂ.
മലയാളത്തിലെ ഹോം സിനിമയിൽ ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രം ഇതിന് ഉത്തമ ഉദാഹരണമാണ്. ആദ്യമായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിന്റെ പല പാകപ്പിഴവുകളും ഇന്ദ്രൻസിന് സംഭവിച്ചിരുന്നു. കാര്യങ്ങൾ പഠിച്ചെടുക്കുന്നതിനായി എഴുതി വെക്കുന്നതുമെല്ലാം നമുക്ക് ചുറ്റുമുള്ള ചിലരുടെയെങ്കിലും ജീവിതത്തിൽ നടന്നതായിരിക്കാം. അത്തരത്തിലൊരു മുത്തശ്ശിയുടെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഫോണിൽ കോൾ വരുമ്പോൾ അതെടുക്കുന്നത് എങ്ങനെയെന്ന് മറന്നുപോകാതിരിക്കുന്നതിനായി മുത്തശ്ശി ചെയ്ത കാര്യമാണ് എല്ലാവരെയും വളരെയധികം ചിരിപ്പിക്കുകയും ഒരു നിമിഷം ചിന്തിപ്പിക്കുകയും ചെയ്തിരിക്കുന്നത്. കോൾ വരുമ്പോൾ എടുക്കുന്നതിനായി മൊബൈലിന്റെ പുറകിൽ തന്നെ ഒരു കുറിപ്പടി പോലെ എഴുതി ഒട്ടിച്ച് വെച്ചിരിക്കുകയാണ് ഈ ബുദ്ധിശാലിയായ മുത്തശ്ശി. മുത്തശ്ശിയുടെ രസകരമായ വീഡിയോ കണ്ടവരുടെയെല്ലാം മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നിട്ടുണ്ടാവും എന്നത് തീർച്ചയാണ്.
‘ഫോൺ വന്നാൽ പച്ച മുകളിലേക്ക് നീക്കണം’ എന്നാണ് കുറിപ്പിലുള്ളത്. ഏറെ രസകരമായ ഈ സംഭവം സംഗീത സംവിധായകൻ കൈലാഷ് മേനോൻ ആണ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇതൊക്കെ എഴുതി വെച്ചിട്ടുണ്ടെങ്കിലും എടുക്കാൻ മറക്കുമെന്നാണ് മുത്തശ്ശി ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞത്.
















Comments