ഫിറ്റ്‌നസ് കാര്യങ്ങൾക്ക് ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് ബാബുരാജ്. സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം സജീവമായ താരം ഇടയ്‌ക്ക് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോഴിതാ വളരെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. വളരെ പെട്ടെന്നാണ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ട്രെഡ്മില്ലിൽ ഓടുന്ന വീഡിയോ ആണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കാർഡിയോ ചെയ്യുകയാണ് അല്ലാതെ കാർഡിയോ വാർഡിലല്ല എന്നാണ് വീഡിയോയ്‌ക്കൊപ്പം അടിക്കുറിപ്പായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം ഒരു ഓൺലൈൻ വാർത്തയും ബാബുരാജ് പങ്കുവെച്ചിട്ടുണ്ട്. ‘ബാബുരാജിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാർത്ഥനയോടെ കലാലോകം’ എന്നാണ് വാർത്ത. ഈ വാർത്തയെ ട്രോളിക്കൊണ്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം തലയ്‌ക്ക് മീതെ ശൂന്യാകാശം എന്ന ഗാനം പശ്ചാത്തലമായി കേൾക്കാം.
വളരെ പെട്ടെന്നാണ് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. നിരവധി കമന്റുകളാണ് വീഡിയോകൾക്ക് താഴെ വന്നിരിക്കുന്നത്. ‘ഇനി ഇതു പറഞ്ഞു നടക്കുന്നവരെ ഞങ്ങൾ നിയമപരമായും കായിക പരമായും നേരിടും… അല്ലേ ചേട്ടാ…, ആരോഗ്യം കൂടിയാലും പ്രവേശിപ്പിക്കുമോ, വയ്യാതായ ബാബുരാജ് ഓടി ആശുപത്രിയിൽ പോകുന്നു, ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളിൽ മാത്രം എന്നിങ്ങനെയാണ് വീഡിയോയ്‌ക്ക് താഴെ കമന്റുകൾ നിറയുന്നത്.
വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ കോമഡി വേഷത്തിലൂടെയാണ് ഇഷ്ടതാരമായി മാറുന്നത്. സോൾട്ട് ആൻഡ് പെപ്പറിലെ പ്രകടനം ബാബുരാജ് എന്ന നടന് കൂടുതൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ കൂടുതൽ സമ്മാനിച്ചു. സനൽ വി ദേവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കുഞ്ഞമ്മിണസ് ഹോസ്പിറ്റലാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
















Comments