മകളുടെ ചിത്രം പങ്ക് വച്ച് ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം . ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ചയാണ് തന്റെ മകളുടെ ആദ്യ ചിത്രം പങ്കുവെച്ചത്.
കഴിഞ്ഞ മാസം ജനിച്ച മകൾക്ക് ഇന്ത്യയുമായി സാമ്യമുള്ള ‘ഹിന്ദ്’ എന്നാണ് പേര് നൽകിയിരിക്കുന്നത് . ഹിന്ദ് ബിൻത് ഫൈസൽ എന്നാണ് മുഴുവൻ നാമം . ഭർത്താവ് ഷെയ്ഖ് ഫൈസൽ ബിൻ സൗദ് ബിൻ ഖാലിദ് അൽ ഖാസിമിക്കൊപ്പമുള്ള മകളുടെ ചിത്രമാണ് ഷെയ്ഖ ലത്തീഫ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് . കുഞ്ഞിനെ പിതാവ് ചുംബിക്കുന്ന ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസ് അറിയിച്ചിരിക്കുന്നത് .ആത്മാവിന്റെയും, ഹൃദയത്തിന്റെയും ഒരു ഭാഗം എന്നാണ് രാജകുമാരി മകളെ കുറിച്ച് എഴുതിയിരിക്കുന്നത് .
ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളാണ് ഷെയ്ഖ ലത്തീഫ. 2016ലാണ് ഷെയ്ഖ് ഫൈസൽ ബിൻ സൗദ് ബിൻ ഖാലിദ് അൽ ഖാസിമിയെ വിവാഹം കഴിച്ചത്. 2018 ജൂലൈയിൽ ഇരുവർക്കും ഒരു മകൻ ജനിച്ചു. 2020 ഒക്ടോബറിൽ രണ്ടാമത്തെ മകളും ജനിച്ചു.
















Comments