ഇസ്ലാമാബാദ്: പാകിസ്താനിലെ സർവകലാശാലകളിൽ പ്രതിഷേധം ശക്തമായതോടെ ഹോളി നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പിൻവലിച്ചു. ക്വായിദ്-ഇ-അസം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ഹോളി ആഘോഷിച്ചതിന്റെ വീഡിയോകള്‍ വൈറലായതിന് പിന്നാലെയാണ് വിജ്ഞാപനം പിൻവലിച്ചത്. പാകിസ്താൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ (എച്ച്ഇസി) ആണ് ഉത്തരവ് ഇറക്കിയത്.
ഈ മാസം ആദ്യം ഇസ്‌ലാമാബാദിലെ ക്വയ്ദ്-ഇ-അസം യൂണിവേഴ്‌സിറ്റിയിലെ ഹോളി ആഘോഷങ്ങളുടെ വീഡിയോകൾ വൈറലായിരുന്നു. കോളേജ് കാമ്പസിൽ നിറങ്ങളിട്ട് വിദ്യാർത്ഥികൾ ഹോളി കളിക്കുന്നതും ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം. ഇതോടെ, ഹോളി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ പുറത്തിറക്കി.
ആ ഉത്തരവിൽ, ഹോളി ന്യൂനപക്ഷ ഹിന്ദുക്കളുടെ ആഘോഷമാണ്, അത് ആഘോഷിക്കുന്നത് ഇസ്ലാമിക വ്യക്തിത്വം തകരുന്നതിന് കാരണമാകുമെന്ന് പറഞ്ഞിരുന്നു. ‘സാമൂഹ്യ-സാംസ്‌കാരിക മൂല്യങ്ങള്‍’ സംരക്ഷിക്കുന്നതിനായി വിദ്യാര്‍ത്ഥികളെ ഇത്തരം ആഘോഷങ്ങളിൽ നിന്ന് വിലക്കുന്നതായും വ്യക്തമാക്കിയിരുന്നു. യൂണിവേഴ്‌സിറ്റികൾ ഇസ്ലാമികതയിൽ നിന്നും പിന്നോട്ട് പോകരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്.. ഹോളി ന്യൂനപക്ഷ ഹിന്ദുക്കളുടെ മാത്രം ആഘോഷമാണ്. അതിൽ പങ്കെടുക്കുന്നത് യുവാക്കൾ മതത്തിൽ നിന്നും അകന്നു പോകാൻ കാരണമാകും. പാകിസ്താന്റെ സംസ്‌കാരവും പൈതൃകവും നിലനിർത്താതൻ ഇത്തരം ആഘോഷങ്ങൾ അനുവദിക്കാനാകില്ലെന്നും ഹോളി നിരോധിച്ച് കൊണ്ടുള്ള ഉത്തരവിൽ പറഞ്ഞിരുന്നു.
ഹിന്ദുക്കളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഇസ്ലാമിനെതിരായി ചിന്തിക്കാൻ ഇടയാക്കും.അതിനാൽ കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോളി പോലുള്ള അനിസ്ലാമികമായ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടില്ല. കൂടാതെ അത്തരം ആഘോഷങ്ങളിൽ വിദ്യാർത്ഥികൾ ഒരു തരത്തിലും പങ്കെടുക്കാൻ പാടില്ലെന്നും പാകിസ്താനിൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതിന് പിന്നാലെ രാജ്യത്തിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇതോടെയാണ് എച്ച്ഇസി ഉത്തരവ് പിൻവലിച്ചത്.
















Comments