‘അലൈപ്പായുതേ’ എന്ന ചിത്രത്തിലെ മാധവന്റെയും ശാലിനിയുടെയും കല്യാണം സിനിമ കണ്ട പ്രേക്ഷകർ മറക്കാൻ ഇടയില്ല. പണി പൂർത്തിയാകാത്ത കെട്ടിടത്തിലാണ് കൂട്ടുകാരുടെ സഹായത്തൊടെ ഇരുവരും വിവാഹിതരാകുന്നത്. തന്റെയും മണിരത്‌നത്തിന്റെയും വിവാഹത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് സിനിമയിൽ കാണിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി സുഹാസിനി. ഒരു അഭിമുഖത്തിനിടയിലാണ് തങ്ങളുടെ കല്യാണം നടന്ന സ്ഥലം തന്നെയാണ് അലൈപായുതേ എന്ന ചിത്രത്തിലെ രംഗം ചെയ്യാൻ മണിരത്‌നത്തിനെ പ്രേരിപ്പിച്ചതെന്ന് നടി സുഹാസിനി പറഞ്ഞത്.
പണി തീരാത്ത ഒരു കെട്ടിടത്തിലാണ് തന്റെയും മണിരത്‌നത്തിന്റെയും കല്യാണം നടന്നതെന്നും മണിയുടെ സഹോദരന്റെ പണി തീരാത്ത ബിൽഡിങ്ങിൽ ആയിരുന്നു കല്യാണം നടന്നത്.
ജനലിന് പകരം വലിയ ദ്വാരം, പ്ലാസ്റ്ററിംഗ് ചെയ്യാത്ത ചുവർ, കൈവരിയില്ലാത്ത് സ്റ്റയർകേസ് എന്നിവയാണ് അവിടെ ഉണ്ടായത്.രണ്ടുമിനിട്ടിൽ ചടങ്ങുകൾ തീർക്കാനായിരുന്നു തീരുമാനം എന്നും സുഹാസിനി പറയുന്നു.
കല്യാണം വെറും രണ്ട് മിനിട്ടിൽ ഒതുക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ സുഹാസിനി തുടർന്നു. ഞങ്ങൾ കല്യാണം നടത്താൻ വന്ന സ്വാമിയെ ഇതൊക്കെ റഞ്ഞ് മനസിലാക്കിയിട്ടുണ്ടായിരുന്നു. പണി തീരാത്ത കെട്ടിടമാണെങ്കിലും ലൈറ്റ് കൊണ്ട് അലങ്കരിച്ചിരുന്നു. എന്നാൽ വിവാഹ ചടങ്ങ് രണ്ട് മിനുട്ട് കൊണ്ട് തീർക്കാൻ സാധിച്ചില്ലെന്നും സുഹാസിനി ചിരിച്ച് കൊണ്ട് വ്യക്തമാക്കി.
1988 ഓഗസ്റ്റ് 26-നാണ് ചലച്ചിത്ര സംവിധായകൻ മണിരത്നത്തെ സുഹാസിനി വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് നന്ദൻ എന്നൊരു മകനുണ്ട്. നടിയെന്ന് നിലയിലും നിർമ്മാതാവ് എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിത്വമാണ് സുഹാസിനി. നിലവിൽ നിർമ്മാണ മദ്രാസ് ടാക്കിസിന്റെ പ്രവർത്തനങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മണിരത്‌നം അവസാനം സംവിധാനം ചെയ്ത പിഎസ്-2 വൻവിജയമാണ് സമ്മാനിച്ചത്.
Comments