ന്യൂഡൽഹി : ഇന്ത്യയ്‌ക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന യുഎസ് എംപി ഇൽഹാൻ ഒമറിനെതിരെ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് പ്രസിഡന്റ് അതിഫ് റാഷിദ് . മോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ ഈ വിമര്‍ശനമുയര്‍ത്തി രാഷ്‌ട്രീയ വിവാദമുണ്ടാക്കാനായിരുന്നു മിനെസോറ്റ സ്റ്റേറ്റിന്‍റെ കോണ്‍ഗ്രസ് പ്രതിനിധിയായ ഇല്‍ഹാന്‍ ഒമറിന്‍റെ ശ്രമം. മോദിയുടെ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരല്ലെന്നായിരുന്നു ഇൽഹാൻ ഒമറിന്റെ ട്വീറ്റ് . ഇല്‍ഹാന്‍ ഒമറിന് മറുപടിയായി അതിഫ് റഷീദ് എഴുതിയ കത്ത് ഇപ്പോള്‍ വൈറലായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഇന്ത്യക്കെതിരെ വിഷം ചീറ്റുന്നത് ഇൽഹാൻ അവസാനിപ്പിക്കണമെന്ന് ആതിഫ് റഷീദ് പറഞ്ഞു. “ഞാൻ ഇന്ത്യയിലെ മത ന്യൂനപക്ഷ സമുദായത്തിൽ പെട്ടയാളാണ്, എന്റെ മതസ്വാതന്ത്ര്യത്തോടും മതപരമായ സ്വത്വത്തോടും കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ ഞാൻ സ്വതന്ത്രമായി ജീവിക്കുന്നു. ഇവിടെയുള്ള എല്ലാ വിഭവങ്ങളിലും എനിക്ക് തുല്യ പങ്കാളിത്തമുണ്ട്. എനിക്ക് ഇന്ത്യയിൽ സംസാരിക്കാനും എഴുതാനും പൂർണ സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ വിദ്വേഷ അജണ്ടയുടെ ഭാഗമായി നിങ്ങൾ എന്റെ ഇന്ത്യയുടെ തെറ്റായ ചിത്രം കാണിക്കുകയാണെന്ന് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്“ ആതിഫ് റഷീദ് കുറിച്ചു.
ഇന്ത്യയ്‌ക്കെതിരായ പാകിസ്താൻ നിലപാടുകൾക്ക് പിന്തുണ നൽകുന്നയാളാണ് ഇൽഹാൻ . കഴിഞ്ഞ വർഷം പാക് അധീന കശ്മീരും സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും ലംഘിക്കുന്ന യുഎസ് എംപിയുടെ ഈ സന്ദർശനത്തെ ഇന്ത്യ മാത്രമല്ല, യുഎസും എതിർത്തു. സന്ദർശനം അപലപനീയമാണെന്ന് ഇന്ത്യ വിശേഷിപ്പിച്ചിരുന്നു.അമേരിക്കയുടെ ദേശീയ താൽപ്പര്യങ്ങൾ പോലും ശ്രദ്ധിക്കാത്ത ഇൽഹാന് ലോകമെമ്പാടും റാഡിക്കൽ ഇസ്‌ലാം പ്രചരിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.
















Comments