അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കളം മാറ്റി ചവിട്ടി സുരേഷ് റെയ്‌ന. ഇപ്പോൾ ഭക്ഷണമേഖലയിൽ ഒരു കൈ പരീക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് താരം. മുൻപ് പാചകം ചെയ്യുന്നതിന്റെയും ഇഷ്ട ഭക്ഷണങ്ങളെ കുറിച്ചും റെയ്‌ന വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോളിതാ സ്വപ്‌ന സാക്ഷാത്കാരമെന്നോണം ഒരു റസ്റ്റോറന്റ് തുറന്നിരിക്കുകയാണ് സുരേഷ് റെയ്‌ന. പുതിയ വിശേഷവും റെയ്‌ന തന്റെ ആരാധകരുമായി പങ്കിട്ടിട്ടുണ്ട്. എന്നാൽ റെയ്‌നയുടെ റെസ്റ്റോറന്റിലെ രുചി വിഭവങ്ങൾ അറിയണമെങ്കിൽ ആംസ്റ്റർഡാം വരെ യാത്രചെയ്യേണ്ടിവരും.
ആംസ്റ്റർഡാമിലാണ് റെയ്‌ന പുത്തൻ റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ രുചികളാണ് താരം റെസ്‌റ്റോറന്റിൽ വിളമ്പാൻ ഉദ്ദേശിക്കുന്നത്. റെയ്‌ന എന്ന് തന്നെയാണ് റെസ്‌റ്റോറന്റിന്റെ പേര്. ഇതിനോടകം നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
മുമ്പെങ്ങുമില്ലാത്തവിധം ഒരു പാചക സ്‌ഫോടനത്തിന് തയ്യാറാകൂ! ആംസ്റ്റർഡാമിലെ റെയ്ന ഇന്ത്യൻ റെസ്റ്റോറന്റ് അവതരിപ്പിക്കുന്നതിൽ ഞാൻ തികച്ചും ആഹ്ലാദഭരിതനാണ്, അവിടെ ഭക്ഷണത്തോടും പാചകത്തോടുമുള്ള എന്റെ അഭിനിവേശമാണ് ഞാൻ നിങ്ങളെ അറിയിക്കുന്നത്.
വർഷങ്ങളായി, ഭക്ഷണത്തോടുള്ള എന്റെ ഇഷ്ടം നിങ്ങൾ കാണുകയും എന്റെ പാചക സാഹസികതകൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു, ഇപ്പോൾ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും ആധികാരികവും യഥാർത്ഥവുമായ രുചികൾ യൂറോപ്പിന്റെ ഹൃദയത്തിലേക്ക് നേരിട്ട് കൊണ്ടുവരാനുള്ള ഒരു ദൗത്യത്തിലാണ് ഞാൻ. ഉത്തരേന്ത്യയിലെ സമ്പന്നമായ സുഗന്ധവ്യഞ്ജനങ്ങൾ മുതൽ ദക്ഷിണേന്ത്യയിലെ പ്രത്യേക വിഭവങ്ങൾ വരെ ഞാൻ ലോക പെരുമയിൽ എത്തിക്കാൻ ആഗ്രഹിക്കുന്നു. റെയ്നയെ വ്യത്യസ്തനാക്കുന്നത് ഭക്ഷണം മാത്രമല്ല, ഞങ്ങൾ വിളമ്പുന്ന ഓരോ വിഭവത്തിലും ഗുണമേന്മ, സർഗ്ഗാത്മകത എന്നിവകൂടിയാണ്. എന്നായിരുന്നു തന്റെ ഭക്ഷണശാലയിലെ വിശേഷം പങ്കുവെച്ച് റെയ്‌ന കുറിച്ചത്.
Comments