ഡൽഹി: എത്രയും വേഗം രാഹുൽ വിവാഹം കഴിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയായ ആൻ മാർഗിൽ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിലാണ് വിവാഹം കഴിക്കണമെന്ന് രാഹുലിനോട് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ട്. ഭാരത് ജോഡോ പൂർത്തിയായെന്നും ഇനി വിവാഹം കഴിക്കാനുള്ള സമയമാണെന്നുമാണ് ലാലു പ്രസാദ് യാദവിന്റെ ഉപദേശം.
‘രാഹുൽ താങ്കൾ ഒരു വിവാഹം കഴിക്കൂ. നിങ്ങളുടെ വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഭാരത് ജോഡോ യാത്ര നന്നായി കഴിഞ്ഞില്ലേ. വിവാഹം കഴിക്കാൻ ഇനിയും സമയമുണ്ട്. നിങ്ങളുടെ മമ്മി എന്നോട് പറഞ്ഞു, അവർ പറയുന്നത് കേൾക്കുന്നില്ലെന്ന്. എത്രയും വേഗം രാഹുൽ വിവാഹം കഴിക്കണം’- ലാലു പ്രസാദ് യാദവ് പറഞ്ഞു.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടുക എന്നതാണ് പ്രതിപക്ഷ പാർട്ടികൾക്ക് മുന്നിലുള്ള വെല്ലുവിളി. വികസനവും ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുന്ന നരേന്ദ്രമോദി സർക്കാരിനെ പരാജയപ്പെടുത്തുക എന്നത് പ്രയാസകരമാണ്. ബിജെപിയെ നേരിടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കും എന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വാദം. എന്നാൽ, തമ്മിലുള്ള ഭിന്നതയും നേതൃസ്ഥാനത്തേയ്‌ക്ക് വരാനുള്ള മത്സരവും പ്രതിപക്ഷ ഐക്യത്തിന് വിള്ളൽ സൃഷ്ടിക്കുന്നുണ്ട്.
















Comments