ഇന്റോ-ടിബറ്റൻ പോലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ ആകാൻ അവസരം.ഡ്രൈവർ തസ്തികയിൽ 458 താത്കാലിക ഒഴിവാണുള്ളത്. പുരുഷന്മാർക്കാണ് അവസരം. ഗ്രൂപ്പ് സി നോണ്ഡ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്തിയാണ്.
പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെവിവെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്. 21-നു 27-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷിക്കാൻ. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. 100 രൂപയാണ് പരീക്ഷ ഫീസ്. https://recruitment.itbpolice.nic.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
എഴുത്ത് പരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന, രേഖാ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
Comments