പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ അധിക്ഷേപിച്ച് മുൻമന്ത്രി തോമസ് ഐസക്ക്. അമേരിക്കൻ കോൺഗ്രസിൽ ഇന്ത്യ മൂന്നാം ലോക മഹാശക്തിയാകും എന്ന് പ്രധാനമന്ത്രി പറഞ്ഞതിനെയാണ് തോമസ് ഐസക്ക് പരിഹസിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതാകും എന്ന് അദ്ദേഹം അമേരിക്കൻ കോൺഗ്രസിൽ പറഞ്ഞിരുന്നു. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയും അമേരിക്കയുടെതുമാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. അമേരിക്കയെ പോലെ ഇന്ത്യ വളരും എന്നൊക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന, എന്നാൽ അമേരിക്ക എവിടെ നിൽക്കുന്നു ഇന്ത്യ എവിടെ നിൽക്കുന്നു.’
ലോകം മുഴുവൻ ഇന്ത്യയെയും ഇന്ത്യയുടെ വളർച്ചയെയും ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോളാണ് സിപിഎമ്മിന്റെ വിമർശനം. നിലവിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. 2030-ടെ 3-ാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. ഇങ്ങനെ അമേരിക്കയിലെത്തി വമ്പ് പറയുകയാണ് മോദി. എന്നും തോമസ് ഐസ്‌ക്ക് പറയുന്നു. ഇതിന്റെ എല്ലാം പിന്നിലുള്ളത് ഒരു ലക്ഷ്യമാത്രമാണ്.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം എന്നാണ് തോമസ് ഐസ്‌ക്ക് പറയുന്നത്.
ഇന്ത്യയും അമേരിക്കയും ഒരിക്കലും ഒരേപോലെ അല്ല എന്നും അമേരിക്കയിലെ പൗരന്റെ പ്രതിശീർഷ വരുമാനം 75000 ഡോളർ ആണെന്നും ഇന്ത്യയിൽ അത്രയുമില്ലെന്നുമാണ് ഐസ്‌ക്ക് പറയുന്നത്. അമേരിക്കയുടെ തോളത്ത് കൈയിട്ട് നിൽക്കുന്നു എന്നൊക്കെ പറയുന്നത് വെറും വമ്പാണ്. നമ്മുടെ സമ്പദ്ഘടന വളരെ പിന്നോക്കമാണ്. നിലവിൽ ഇന്ത്യ വളരുന്നില്ല. ഇനി വളരണമെങ്കിൽ ആഗോള നയങ്ങളും നിയമങ്ങളും മാറണം. ഈ നയങ്ങളൊക്കെ സൃഷ്ടിക്കുന്നത് അമേരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നയങ്ങളെ തിരുത്തിക്കണം അത് പറയണ്ടത് ബ്രിക്‌സ് രാജ്യങ്ങളാണ്. മോദി ബൈഡന്റെ തോളത്ത് കൈയിട്ട് നിന്ന് ഇന്ത്യയും അമേരിക്കയും ലോക മോധാവിയാകും എന്നല്ല മറിച്ച് ബ്രിക്‌സ് രാജ്യങ്ങൾ ഒരുമിച്ച് നിന്ന് കാലങ്ങളായി തങ്ങളെ കൊള്ളയടിച്ച അമേരിക്കയടക്കമുള്ളവരുടെ കൊള്ളയ്‌ക്ക് അറുതി വരുത്തുമെന്നാണ് പറയണ്ടതെന്ന് തോമസ് ഐസക്ക് പറഞ്ഞു.
Comments