വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതം ആസ്വദിയ്‌ക്കുന്ന മലയാളികളുടെ ഇഷ്ടതാരമാണ് സംവൃതാ സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്‌ക്കും രുദ്രയ്‌ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ താമസം. സമൂഹമാദ്ധ്യമങ്ങളിലൂടെ താരം തന്റെ ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെയ്‌ക്കാറുണ്ട്.
ഇപ്പോഴിതാ താരം തിരികെ നാട്ടിലെത്തിയപ്പോഴുള്ള വീഡിയോയാണ് സംവൃത പങ്കുവെച്ചിരിക്കുന്നത്. ബീച്ചിൽ നിന്നും തിരകൾക്കൊപ്പമുള്ള സംവൃതയുടെ ദൃശ്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. പയ്യമ്പാലത്തെ ബീച്ചിലാണ് താരം എത്തിയത്. വൈശാഖ സന്ധ്യേ എന്ന ഗാനമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ ഇഷ്ട സ്ഥലങ്ങളിലൊന്നാണിത്. നിരവധി ആളുകളാണ് താരത്തിന്റെ വീഡിയോയ്‌ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
2012-ലായിരുന്നു അഖിൽ രാജും സംവൃതയും വിവാഹിതരാകുന്നത്. 2015 ഫെബ്രുവരി 21-നായിരുന്നു മൂത്തമകൻ അഗസ്ത്യ ജനിയ്‌ക്കുന്നത്. മൂന്ന് വർഷം മുൻപായിരുന്നു രുദ്രയുടെ ജനനം. 2004-ൽ ലാൽജോസ് സംവിധാനം നിർവഹിച്ച രസികൻ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ സിനിമാ ജീവിതത്തിലേക്കുള്ള അരങ്ങേറ്റം.
















Comments