തിരുവനന്തപുരം; ദിനംപ്രതി കുട്ടികളടക്കം നിരവധിപേർ തെരുവ് നായ അക്രമണത്തിന് ഇരയാകുന്നു,പിഞ്ചുകുഞ്ഞിന്റേതടക്കം ജീവൻ നഷ്ടമായിട്ടും അലംഭാവം തുടർന്ന് സർക്കാരും തദ്ദേശസ്ഥാപനങ്ങളും. ഇതിനിടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.ആറുമാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേർക്ക് നായ കടിയേറ്റു. 7 പേർ പേവിഷബാധയേറ്റ് മരിച്ചു. ആറര വർഷത്തിനിടെ 10 ലക്ഷത്തിലേറെ പേർക്കാണ് നായ കടിയേറ്റത്. ഇതൊക്ക രേഖപ്പെടുത്തിയ കണക്കുകൾ മാത്രം എന്നാൽ ഇതിന്റേ പതിന്മടങ്ങാണ് യാഥാർത്ഥ്യമെന്നാണ് ആശുപത്രികളുടെ ഭാഷ്യം.
കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായയുടെ കടിയേറ്റ് പതിനൊന്ന് വയസുകാരൻ നിഹാലിന്റെ ദാരുണ മരണമോ സർക്കാരിന് പാഠമായില്ലെന്നു വേണം കരുതാൻ. പദ്ധതികൾ പലത് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായിട്ടുമില്ല. തുടങ്ങിയവയാണെങ്കിൽ മുന്നോട്ട് നീങ്ങുന്നുമില്ല. ജാൻവിയെന്ന മൂന്നാം ക്‌ളാസുകാരിയെ സ്വന്തം വീട്ടു മുറ്റത്ത് വച്ച് തെരുവുനായ്‌ക്കൾ കടിച്ചു കീറുന്നത് കണ്ട് കണ്ണീർ പൊഴിക്കാനെ പ്രബുദ്ധ കേരളത്തിനായുള്ളു. നിഹാൽ മരിച്ച് ദിവസങ്ങൾക്കമായിരുന്നു ഇത്. കുട്ടി അപകടനില തരണം ചെയ്തത് ദിവസങ്ങൾ ആശുപത്രിയിൽ ചെലവഴിച്ചതിന് ശേഷമാണ്.
ജനുവരിയിൽ 22922 പേരാണ് ചികിൽസ തേടിയത്. ഫെബ്രുവരിയിൽ 25,359 ഉം മാർച്ചിൽ 31,097 ഉം പേർ ചികിൽസ തേടി. ഏപ്രിലിൽ 29,183 പേർക്കും മേയ് മാസത്തിൽ 28,576 പേർക്കും നായ കടിയേറ്റു. ജൂണിലെ അനൗദ്യോഗിക കണക്കുകൾ 25,000ലേറെ. ദിവസവും ആയിരത്തോളം ഇരകൾ. വളർത്തു നായകളുടെ കടിയേറ്റവരുടെ വിവരവും ഈ കണക്കുകളിൽ ഉൾപ്പെടുന്നുണ്ടെങ്കിലും 85 ശതമാനവും തെരുവു നായ്‌ക്കളാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. 7 പേർ പേവിഷബാധയേറ്റ് മരിച്ചു.
തിരുവനന്തപുരം, കൊല്ലം,തൃശൂർ,കോട്ടയം,പാലക്കാട് ജില്ലകളിലാണ് തെരുവുനായ ആക്രമണങ്ങൾ കൂടുതൽ. 2017ൽ 1.35 ലക്ഷത്തിൽ നിന്ന കണക്കുകൾ 2022 ൽ രണ്ടരലക്ഷത്തോളമായി ഉയർന്നു. പേവിഷ പ്രതിരോധ വാക്‌സീൻ ഉപയോഗത്തിൽ 57 ശതമാനവും പേവിഷ പ്രതിരോധ സിറം ഉപയോഗത്തിൽ 109 ശതമാനത്തിന്റെയുമാണ് വർധന. ഇത് ചെറുക്കാൻ സർക്കാര്‍
എന്ത് നടപടി സ്വീകരിച്ചുയെന്നാണ് ചോദ്യം.
Comments