ന്യൂഡൽഹി; ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് ക്രിക്കറ്റ് ടീമുകളെ അയക്കാൻ ബി.സി.സി.ഐ തീരുമാനിച്ചതോടെ ദേശീയ ടീമിലേക്ക് സ്ഥാനം കാത്തിരിക്കുന്ന യുവതാരങ്ങൾക്ക് വഴിയൊരുങ്ങുന്നു. ഐ.പി.എല്ലിൽ അരങ്ങുവാണവർക്ക് ദേശീയ ടീമിലേക്ക് വഴിയൊരുങ്ങുന്നതാകും ഏഷ്യൻ ഗെയിംസ്. 2010, 2014 വർഷങ്ങളിൽ ക്രിക്കറ്റ് ഏഷ്യാ ഗെയിംസിന്റെ ഭാഗമായെങ്കിലും ഇന്ത്യ മെൻസ് വുമൺസ് ടീമുകളെ അയയ്ക്കുന്നത് ആദ്യമാണ്. ട്വന്റി20 ഫോർമാറ്റിലാകും മത്സരങ്ങൾ നടക്കു
ലോകകപ്പ് ക്രിക്കറ്റ് അടുത്തതിനാൽ രണ്ടാം നിര ടീമിനെയായിരിക്കും ഇന്ത്യ ചൈനയിലേക്ക് അയക്കുക. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ടുവരെയാണ് ഏഷ്യാകപ്പ് നടക്കുക. ഒക്ടോബറിർ അഞ്ചിന് ഇന്ത്യയിൽ ഏകദിന ലോകകപ്പിനും തുടക്കമാകുക.രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, കെ.എൽ. രാഹുൽ തുടങ്ങിയ സീനിയർ താരങ്ങളൊന്നും ഏഷ്യൻ ഗെയിംസിൽ കളിക്കില്ലെന്ന് ഉറപ്പാണ്. ലോകകപ്പ് ടീമിൽ ഇടം ലഭിച്ചില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്വാദ്, ഉമ്രാൻ മാലിക്ക് തുടങ്ങിയ താരങ്ങൾ ചൈനയിലേക്കു പറക്കും.
യുവതാരങ്ങളുടെ ടീമിനെ സഞ്ജു സാംസൺ നയിച്ചേക്കുമെന്നും ചില ദേശീയ മാദ്ധ്യമങ്ങളിൽ റിപ്പോർട്ടുകളുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച അനുഭവ സമ്പത്തും സഞ്ജുവിനു തുണയാകും. നിലവിൽ ഇന്ത്യൻ ടീമിൽ ഇല്ലാത്ത വെറ്ററൻ താരം ശിഖർ ധവാനെ ഏഷ്യൻ ഗെയിംസിനായി ബിസിസിഐ പരിഗണിക്കുമോയെന്നും കണ്ടറിയണം. ഇന്ത്യൻ വനിതകളുടെ ഒന്നാം നിര ടീമായിരിക്കും ഏഷ്യാകപ്പിൽ ഇറങ്ങുക.
Comments