മുംബൈ : മഹാരാഷ്‌ട്രയിൽ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ റാലിയിൽ ‘ഔറംഗസേബ് അമർ രഹേ’ മുദ്രാവാക്യങ്ങൾ . ബുൽധാനയിൽ ഒവൈസി ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അനുയായികൾ ഔറംഗസേബിനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയത് . അടുത്തിടെ ഔറംഗസേബിന്റെ പേരിൽ മഹാരാഷ്‌ട്രയിൽ അക്രമം നടന്നതിന് പിന്നാലെയാണ് പുതിയ വിവാദം . കോലാപൂരിൽ ഔറംഗസേബിനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്.
‘സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം ഔറംഗസേബ് എന്നായിരിക്കും നിങ്ങളുടെ പേര്’ എന്ന മുദ്രാവാക്യം വിളികളും ഒവൈസിയുടെ പരിപാടിയ്‌ക്കിടെ മുഴങ്ങി . ഈ മുദ്രാവാക്യങ്ങൾ ഉയരുമ്പോൾ, വേദിയിൽ നിന്ന അസദുദ്ദീൻ ഒവൈസി ഇത് ആസ്വദിക്കുന്നുണ്ടായിരുന്നു . ഒവൈസിയുടെ പിന്നിൽ നിന്ന നേതാക്കളും ചിരിച്ചു. അതേസമയം . ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരുടെയും ഭാഗത്തുനിന്നും പരാതി ലഭിച്ചിട്ടില്ലെങ്കിലും ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു
അടുത്തിടെ, മഹാരാഷ്‌ട്രയിലും ഇത്തരം പോസ്റ്ററുകൾ പതിച്ചിരുന്നു . അതിൽ ശിവസേന (യുടിബി) തലവൻ ഉദ്ധവ് താക്കറെ, ‘ബഹുജൻ അഘാഡി’ തലവൻ പ്രകാശ് അംബേദ്കർ എന്നിവർക്കൊപ്പമുള്ള ഔറംഗസേബിന്റെ ചിത്രവും ഉണ്ടായിരുന്നു. വിവാദമായതോടെ ഇവ നീക്കം ചെയ്തു.
















Comments