അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ലോകത്തിലെ ഏറ്റവും വലിയ ഫലപ്രദമായ കാര്യങ്ങളിലൊന്ന്; ആഗോള നന്മയുടെയും ശക്തി: ജോ ബൈഡൻ

Published by
Janam Web Desk

വാഷിം​ഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി മാറിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് ശേഷം ലോകത്തിന് ​ഗുണം ചെയ്യുന്ന രീതിയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇന്ത്യയുമായുള്ള സൗഹൃദത്തെകുറിച്ച് ബൈഡൻ പറഞ്ഞത്.

‘അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ലോകത്തിലെ ഏറ്റവും വലിയ ഫലപ്രദമായ കാര്യങ്ങളിലൊന്ന്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മുമ്പത്തെക്കാൾ ശക്തവും അടുപ്പവുമുള്ളതായി മാറി.’- അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി മോദി അമേരിക്ക സന്ദർശിച്ച വീഡിയോ പങ്കുവെച്ചായിരുന്നു ബൈഡൻ ട്വീറ്റ് ചെയ്തത്. ബൈഡന്റെ ട്വീറ്റിന് പ്രധാനമന്ത്രി മറുപടിയും നൽകി. യുഎസ്-ഇന്ത്യ സൗഹൃദത്തിന്റെ ശക്തിയെക്കുറിച്ച് പറഞ്ഞായിരുന്നു മറുപടി നൽകിയത്. ‘ഞാൻ നിങ്ങളോട് പൂർണ്ണമായും യോജിക്കുന്നു, നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ആഗോള നന്മയ്‌ക്കായുള്ള ശക്തിയാണ്. അത് ലോകത്തെ കൂടുതൽ മികച്ചതും സുസ്ഥിരവുമാക്കും.’ എന്നായിരുന്നു പ്രധാനമന്ത്രി നൽകിയ മറുപടി.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം മൂന്ന് ദിവസത്തെ സന്ദർശനമാണ് പ്രധാനമന്ത്രി നടത്തിയത്. ഔദ്യോ​ഗിക സന്ദർശനത്തിൽ വൈറ്റ് ഹൗസിന്റെ സൗത്തിൽ നടന്ന സ്റ്റേറ്റ് ഡിന്നർ, വ്യവസായ പ്രമുഖർ എന്നിവരുമായി കൂടികാഴ്ച, ഐക്യ രാഷ്‌ട്ര സഭയിൽ യോ​ഗ എന്നിവയിലും പ്രധാനമന്ത്രി പങ്കെടുത്തു.

Share
Leave a Comment