പാൽ വിറ്റ് പണമുണ്ടാക്കി; ക്ഷീരകർഷകൻ പണിതത് ഒരു കോടി രൂപയുടെ ബംഗ്ലാവ്; വീടിന് മുകളിൽ പാൽപാത്രത്തിന്റെയും പശുവിന്റെയും പ്രതിമകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാൽ വിറ്റ് പണമുണ്ടാക്കി; ക്ഷീരകർഷകൻ പണിതത് ഒരു കോടി രൂപയുടെ ബംഗ്ലാവ്; വീടിന് മുകളിൽ പാൽപാത്രത്തിന്റെയും പശുവിന്റെയും പ്രതിമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 07:46 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ സോളാപൂരിൽ നിന്നുള്ള ക്ഷീരകർഷകനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അദ്ദേഹം സ്വപ്രയത്‌നം കൊണ്ട് ജീവിതത്തിൽ സ്വന്തമാക്കിയ നേട്ടങ്ങൾക്ക് കൈയ്യടിക്കുകയാണ് സോഷ്യൽമീഡിയ. ഒറ്റ പശുവിൽ നിന്ന് ആരംഭിച്ച തന്റെ പാൽ കച്ചവടം ഒടുവിൽ 150 പശുക്കളിൽ വന്നെത്തി നിൽക്കുമ്പോൾ ഒരു കോടി രൂപയുടെ ബംഗ്ലാവാണ് പ്രകാശ് ഇംദേ സ്വന്തമാക്കിയത്. പാൽ വിറ്റു കിട്ടിയ പണം സ്വരൂപിച്ച അദ്ദേഹം തന്റെ സ്വപ്‌നഭവനം സാക്ഷാത്കരിക്കുകയായിരുന്നു.

ബാപ്പു എന്നാണ് പ്രകാശ് ഇംദേയെ ഗ്രാമവാസികൾ വിളിക്കുന്നത്. ലക്ഷ്മിയായിരുന്നു ബാപ്പുവിന്റെ ആദ്യ പശു. ഇന്ന് 150 പശുക്കൾക്ക് ഉടമയായി മാറിയപ്പോഴും തന്റെ ആദ്യ പശുവായിരുന്ന ലക്ഷ്മിയുടെ ചിത്രത്തിന് മുന്നിൽ ദിവസവും പ്രാർത്ഥിച്ചാണ് അദ്ദേഹം തന്റെ ജോലികൾ ആരംഭിക്കാറുള്ളത്. ഒരിക്കലും നടക്കാത്തത് എന്ന് കരുതിയിരുന്ന പലതും അദ്ദേഹം തന്റെ പശുക്കളുടെ പാൽ വിറ്റ് കിട്ടിയ പണം കൊണ്ട് നേടിയെടുത്തു. ഒടുവിൽ ഒരു കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവും പണിതുയർത്തി. ഗോധൻ നിവാസ് എന്നാണ് തന്റെ സ്വപ്‌നഭവനത്തിന് ബാപ്പു പേരിട്ടത്. വീടിന് മുകളിൽ രണ്ട് വലിയ പ്രതിമകളും സ്ഥാപിച്ചു. ഒരു പാൽപാത്രത്തിന്റെയും പശുവിന്റെയും പ്രതിമകളാണ് ബംഗ്ലാവിന് മുകളിലുള്ളത്. ദൂരേ നിന്ന് നോക്കുമ്പോൾ പോലും ഈ രണ്ട് പ്രതിമകൾ കാഴ്ചക്കാർക്ക് വ്യക്തമാകുന്ന വിധത്തിലാണ് നിർമ്മിതി.

1998 മുതലാണ് പശുവിനെ വാങ്ങി അദ്ദേഹം ഉപജീവനം തുടങ്ങിയത്. പശുവിൻ പാലും ചാണകവും അദ്ദേഹം വിൽപ്പന നടത്തി. ആദ്യമാദ്യം പ്രദേശിവാസികൾക്കായിരുന്നു പാൽ വിറ്റിരുന്നത്. പിന്നീട് പശുക്കളുടെ എണ്ണം കൂടിയപ്പോൾ ഡയറി ഫാം തുടങ്ങുകയും ചെയ്തു. പ്രതിദിനം ആയിരം ലിറ്റർ പാലാണ് ഫാമിൽ നിന്ന് അദ്ദേഹത്തിന് ലഭിക്കുക. ബാപ്പുവിന്റെ കുടുംബാംഗങ്ങൾ എല്ലാവരും പശുക്കളെ പരിപാലിക്കാൻ സഹായിച്ചിരുന്നു.

ഇതുവരെ ഒറ്റ പശുവിനെ പോലും അദ്ദേഹം വിറ്റ് കാശാക്കിയിട്ടില്ല. 2006ൽ ആയിരുന്നു ആദ്യ പശുവായ ലക്ഷ്മി വിടവാങ്ങിയത്. പ്രതിദിനം നാലോ അഞ്ചോ ടൺ പച്ച പുല്ല് ഫാമിലുള്ള പശുക്കൾക്ക് ആവശ്യമാണ്. കഴിയുന്നത്ര പുല്ല് ഫാമിൽ തന്നെ വളർത്തുകയും ശേഷിക്കുന്നവ പുറത്തുനിന്ന് വാങ്ങുകയും ചെയ്യുന്നുവെന്ന് ബാപ്പു പറയുന്നു. അദ്ദേഹത്തിന്റെ കാർഷിക വിജയം നേരിട്ട് കണ്ട് പഠിക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികളും സംരംഭകരും എത്താറുണ്ട്.

Tags: milkfarmer
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies