മാതാപിതാക്കളുടെപാത പിന്തുടർന്ന് സിനിമാ ആസ്വാദകരുടെ മനസിൽ ചേക്കേറിയ താരമാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമ്മാതാവ് സുരേഷിന്റെയും ഇളയമകളാണ് കീർത്തി. ഇപ്പോഴിതാ താരം കോളേജ് കാലഘട്ടത്തിൽ നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ബെംഗളൂരു പേൾ അക്കാദമിയിലാണ് കീർത്തി സുരേഷ് തന്റെ കേളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനകാലത്ത് ഒരിക്കൽ കേളേജിൽ നിന്നും മടങ്ങവേ സംഭവിച്ച ഒരു ദുരനുഭവമാണ് താരം പങ്കുവെച്ചിരുക്കുന്നത്്.
താരത്തിന്റെ വാക്കുകൾ….
‘ഞാനും എന്റെ സുഹൃത്തും കൂടി ക്ലാസ് കഴിഞ്ഞ് വരികയായിരുന്നു. മദ്യപിച്ച് നിൽക്കുന്ന ഒരാൾ ഞങ്ങളുടെ ദേഹത്തേയ്‌ക്ക് ചാരാൻ ശ്രമിച്ചു. അത് ഞങ്ങൾ അവഗണിച്ച് നടന്നു പോയി. റോഡ് ക്രോസ് ചെയ്യുന്ന സമയത്ത് എന്തോ എന്റെ തലയുടെ പുറകിൽ വന്നിടിക്കുന്ന പോലെ തോന്നി. വണ്ടിയിടിച്ചതാണെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷെ അല്ലായിരുന്നു. അയാൾ ഞങ്ങളെ പിന്തുടർന്ന് വന്ന് അടിച്ചതാണ്. ഞാനും സുഹൃത്തും അയാളുടെ പിറകെ ഓടി. അയാളെ പിടിച്ച് പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ചു.’
ഈ സമയം ആദ്യ ചിത്രമായ ഗീതാഞ്ജലിയിൽ അഭിനയിക്കുകയായിരുന്നു കീർത്തി. ഷൂട്ടിംഗ് സെറ്റിലെത്തിയ തന്നെ പ്രിയദർശനും മറ്റ് അണിയറപ്രവർത്തകരും തമാശപൂർവ്വം കളിയാക്കിയതും കീർത്തി അഭിമുഖത്തിൽ ഓർത്തെടുത്തു.
Comments