ഇംഗ്ലണ്ട്: ക്രിക്കറ്റിൽ വംശീയ വിവേചനം നേരിട്ടവരോട് ക്ഷമാപണം നടത്തി ഇസിബി. തെളിവുകൾ സഹിതം ഇൻഡിപെൻഡന്റ് കമ്മീഷൻ ഫോർ ഇക്വിറ്റി ഇൻ ക്രിക്കറ്റ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് പ്രസ്താവനയിലൂടെ ഇസിബിയുടെ മാപ്പ് പറച്ചിൽ. വംശീയത, ലിംഗവിവേചനം തുടങ്ങിവയിൽ നിന്ന് മുക്തി നേടാൻ ക്രിക്കറ്റ് ബോർഡിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു റിപ്പോർട്ട്. റിപ്പോർട്ട് അംഗീകരിക്കുന്നതായും മാറ്റം കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഇസിബി അറിയിച്ചു. ഐസിസിയുടെ 44 ശുപാർശകൾ അനുസരിച്ച് അടുത്ത മൂന്ന് മാസത്തിനുള്ളിൽ ശക്തമായ ഒരു പദ്ധതി രൂപീകരിക്കാൻ ശ്രമിക്കുമെന്ന് ഇസിബി കൂട്ടിച്ചേർത്തു.
ക്രിക്കറ്റിൽ നിന്ന് എപ്പോഴെങ്കിലും ഒഴിവാക്കപ്പെടുകയോ അല്ലെങ്കിൽ ആർക്കെങ്കിലും ക്രിക്കറ്റ് തങ്ങളുടേതല്ലെന്ന് തോന്നുകയോ ചെയ്താൽ ഇസിബിക്കും ഗെയിമിനും വേണ്ടി ഞാൻ അവരോട് നിരുപാധികം ക്ഷമ ചോദിക്കുന്നു. ഇസിബി ചെയർ റിച്ചാർഡ് തോംസൺ പ്രസ്താവനയിൽ പറഞ്ഞു. വളരെക്കാലമായി സ്ത്രീകളും കറുത്തവർഗ്ഗക്കാരും അവഗണിക്കപ്പെടുന്നുവെന്ന് റിപ്പോർട്ടിലെ ശക്തമായ നിഗമനങ്ങൾ എടുത്തുകാണിക്കുന്നു അതിൽ തങ്ങൾക്ക് ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പീറ്റ് അക്കർലി, സാഹിദ മൻസൂർ, റോൺ കലിഫ, റിച്ചാർഡ് ഗൗൾഡ്, എബോണി റെയിൻഫോർഡ്-ബ്രന്റ് എന്നിവരുൾപ്പെടെയുള്ള ബോർഡിന്റെ ഒരു ഉപഗ്രൂപ്പിന്റെ പിന്തുണയോടെ ഡെപ്യൂട്ടി സിഇഒ ക്ലെയർ കോണർ കൺസൾട്ടേഷൻ പ്രക്രിയയ്‌ക്ക് നേതൃത്വം നൽകുമെന്നും ഇസിബി ചെയർ പറഞ്ഞു. കൾച്ചർ, മീഡിയ ആൻഡ് സ്‌പോർട്‌സ് (സിഎംഎസ്) കമ്മിറ്റിയും ക്രിക്കറ്റിൽ ഉയർന്ന അഴിമതിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. തെറ്റുകൾ ഇല്ലാതാക്കാനും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും ഇസിബി എത്രയും വേഗം പ്രവർത്തിക്കേണ്ടതുണ്ടെന്നും അവരും വ്യക്തമാക്കിയിരുന്നു.
















Comments