മലപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണു. കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കല്ലിങ്ങാപറമ്പ് എംഎസ്എംഎസ് സ്‌കൂളിലെ വിദ്യാർത്ഥിയ്‌ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തലനാരിഴയ്‌ക്കാണ് കുട്ടി രക്ഷപ്പെട്ടത്.
സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. സ്‌കൂൾ ബസിന്റെ പിൻവാതിൽ തുറന്ന് കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. കുട്ടി വീണിട്ടും ബസ് നിർത്താതെ പോകുന്നതും തൊട്ടുപിന്നാലെ ഒരു കാർ വരുന്നതും വീഡിയോയിൽ കാണാം.
Comments