ശ്രീനഗർ: അമർനാഥ് യാത്രയ്‌ക്ക് മുന്നോടിയായി ആയിരക്കണക്കിന് തീർത്ഥാടകർ ജമ്മുവിൽ. 62 ദിവസം നീളുന്ന അമർനാഥ് യാത്ര ജൂലൈ ഒന്നിനാണ് ആരംഭിക്കുന്നത്. യാത്രയ്‌ക്ക് മുന്നോടിയായി നിരവധി തീർത്ഥാടകരാണ് ജമ്മുവിലെത്തുന്നത്. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള 200-ലധികം തീർത്ഥാടക സംഘങ്ങളാണ് ഹിമാലയത്തിലെ ഭഗവതി നഗർ ബേസ് ക്യാമ്പിലെത്തുന്നത്.
ജൂലൈയിൽ ആരംഭിക്കുന്ന അമർനാഥ് യാത്രയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഹിമാലയത്തിലെത്തുന്നത്. തെക്കൻ കാശ്മീർ ഹിമാലയത്തിലെ ഗുഹാക്ഷേത്രത്തിലാണ് തീർത്ഥാടകർ പ്രാർത്ഥന നടത്തുന്നത്. എല്ലാ വർഷവും ജൂൺ 1-ന് അമർനാഥ് യാത്ര ആരംഭിക്കുകയും ആഗസ്റ്റ 31-ന് യാത്ര അവസാനിക്കുകയും ചെയ്യും.
ജമ്മുകശ്മീർ അമർനാഥിലെ ഗുഹയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് അമർനാഥിലെ ഗുഹാക്ഷേത്രം. ശ്രീനഗറിൽ നിന്ന് 136 കിലേമീറ്റർ വടക്കുകിഴക്ക് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഞ്ഞ് കൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രതിഷ്ഠ. ഹിമലിംഗം എന്നാണ് പറയുന്നത്. ശൈത്യക്കാലത്ത് ഗുഹയിൽ ജലം വീഴ്ന്ന് മഞ്ഞായി ഉറയുകയും അത് ശിവലിംഗത്തിന്റെ രൂപത്തിൽ കാണപ്പെടുകയും ചെയ്യുന്നു. വേനൽക്കാലത്ത് മഞ്ഞുരുകി ശിവലിംഗം അപ്രത്യക്ഷമാകാറുമുണ്ട്.
















Comments