ലക്‌നൗ: വരാനിരിക്കുന്ന രക്ഷാബന്ധൻ, ബക്രീദ്, മുഹറം ആഘോഷങ്ങൾക്ക് മാർഗ നിർദ്ദേശങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. ആഘോഷങ്ങൾക്ക് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്ന സുരക്ഷാ ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അവലോകനം ചെയ്തു. ആഘോഷങ്ങൾക്കിടയിലും സംസ്ഥാനത്തിന്റെ ക്രമസമാധനം നിലനിർത്തുന്നതിന് ജാഗ്രത പാലിക്കണമെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
‘ജൂലൈ 4 മുതലാണ് വിശുദ്ധ ശ്രാവണ മാസം ആരംഭിക്കുന്നത്. നാഗപഞ്ചമി, രക്ഷാബന്ധൻ എന്നീ ഉത്സവങ്ങൾ ഈ കാലയളവിലാണ് ആഘോഷിക്കുന്നത്. ഇതിന് മുമ്പ് ജൂൺ 29-ന് ബക്രീദ് ദിനം ആഘോഷിക്കും. ബക്രീദ്-മുഹറം പ്രമാണിച്ച് റോഡ് സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. കാൻവാർ യാത്രാ മേഖലയിൽ സിസിടിവികൾ സ്ഥാപിക്കും. ഗതാഗതം തടസ്സപ്പെടാതിരിക്കാൻ കാൻവർ യാത്രയുടെ ക്യാമ്പുകൾ മുൻകൂട്ടി തീരുമാനിക്കണം. സംസ്‌കാരത്തിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ആരെയും അനുവദിക്കുന്നതല്ല, എല്ലാവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മറ്റ് മതസ്ഥരുടെ വിശ്വാസം വ്രണപ്പെടുത്തുന്ന ഒരു സംഭവവും ഉണ്ടാകാൻ അനുവദിക്കില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ ആഘോഷങ്ങളും സമാധാനത്തോടെയും ഐക്യത്തോടെയും ആചരിക്കണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.പൊതുജനങ്ങൾ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉത്സവാഘോഷങ്ങളിൽ മാന്യമായി പങ്കെടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകി.
















Comments