ദുബായ്: ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ഒമാൻ ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ. വിവിധ എമിറേറ്റുകളിലെ ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരത്തിനായി ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്.
ദുബായ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ സോനാപൂർ ലേബർ ക്യാംപിന് സമീപം നടന്ന ഈദ്ഗാഹിൽ നിരവധി പേർ പങ്കെടുത്തു. മൗലവി ഹുസൈൻ കക്കാട് പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.
ഷാർജയിൽ 612 പള്ളികളിലും പെരുന്നാൾ നമസ്കാരം ഉണ്ടായിരുന്നു. അബുദാബി, ദുബായ് തുടങ്ങി വിവിധ എമിറേറ്റുകളിലും ഈദ്ഗാഹുകൾ നടന്നു. സർക്കാർ, സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം അവധിയുള്ളതിനാൽ ഇത്തവണ ഗംഭീരമായ ആഘോഷമാണ് ഒരുക്കിയിട്ടുള്ളത്. വാരാന്ത്യം ചേർത്ത് ആറ് ദിവസമാണ് അവധി.
Comments