കറുത്തപക്ഷികൾ എന്ന മമ്മൂട്ടീ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് മാളവിക. കറുത്തപക്ഷികളിൽ മമ്മൂട്ടിയുടെ ഇളയ മകളായിട്ടായിരുന്നു മാളവികയുടെ വരവ്. അന്ധയായ മല്ലിയെ സിനിമ കണ്ടവർക്ക് പെട്ടെന്ന് മറക്കാനാകില്ല. ബാലതാരമായി വന്ന് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മാളവിക. താരത്തിന്റെ പുതിയ ചിത്രങ്ങൾ എപ്പോഴും സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രമാണ് മാളവിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

‘വർഷങ്ങൾക്ക് ശേഷം മല്ലി അപ്പയെ കണ്ടപ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് മാളവിക ചിത്രം പങ്കുവെച്ചത്. ഇതിനോടകം നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. വർഷങ്ങൾക്ക് ശേഷം അപ്പയെയും മല്ലിയെയും ഓർമ്മിപ്പിക്കുന്ന ചിത്രം ആരാധകർ എറ്റെടുത്തിരിക്കുകയാണ്. ബാലതാരമായി വന്ന് മലയാളികളുടെ മനസിൽ ഇടംപിടിച്ച താരം ഇന്ന് മുൻനിര നായികമാരുടെ പട്ടികയിൽ എത്തിയിരിക്കുകയാണ്.

കറുത്തപക്ഷികളിൽ അന്ധയായ പെൺകുട്ടിയെ അവതരിപ്പിച്ച മാളവിക 2008-ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയിരുന്നു. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് മാളവിക അക്കൽദാമയിലെ പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് വീണ്ടുമെത്തിയത്.

















Comments