ന്യൂഡൽഹി : കർഷകർക്ക് കൈത്താങ്ങായി നരേന്ദ്ര മോദി സർക്കാർ. കാർഷിക മേഖലയ്ക്ക് 3.7 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. ജൈവ വളം പ്രോൽസാഹിപ്പിക്കാൻ 1451.84 കോടി രൂപ അനുവദിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കാർഷിക മേഖലയ്ക്ക് 3.7 ലക്ഷം കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് ആകും ഇതിന്റെ പ്രയോജനം ലഭിക്കുക. കരിമ്പിന്റെ ന്യായ വില ക്വിന്റലിന് 315 രൂപയാക്കിയിട്ടുണ്ട്. 5 കോടി കരിമ്പ് കർഷകർക്കും അവരുടെ ആശ്രിതർക്കും, പഞ്ചസാര മില്ലുകളിൽ ജോലി ചെയ്യുന്ന 5 ലക്ഷത്തോളം തൊഴിലാളികൾക്കും കരിമ്പിന്റെ ന്യായവിലവർദ്ധനവ് പ്രയോജനപ്പെടും. യൂറിയയുടെ നിലവിലെ സബ്സിഡി തുടരും. 8 നാനോ യൂറിയ ഉൽപാദന പ്ലാൻറുകൾ തുടങ്ങുന്നതിനും മന്ത്രി സഭ തീരുമാനിച്ചു. കൂടുതൽ വിളവിന് സൾഫർ യൂറിയ പുറത്തിറക്കാനും മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി.
ഇതര രാസവളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പിഎം പ്രാണം (PM-PRANAM) എന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി രാസവള മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കി നാഷണൽ റിസർച്ച് ഫൗണ്ടേഷൻ രൂപീകരിക്കാനും മന്ത്രി സഭ അനുമതി നൽകി.
















Comments