തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകി ബാത്തിനെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്കായി സംഘടിക്കുന്ന ക്വിസ് മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം കേന്ദ്രമന്ത്രി വി മുരളീധരൻ നിർവഹിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് സരസ്വതിവിദ്യാലയത്തിലാണ് ഉദാഘാടന ചടങ്ങുകൾ നടന്നത്. സംസ്ഥാനത്തെ കോളേജ്, സ്‌കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. നെഹ്രൂയുവകേന്ദ്രയും,നാഷണസർവ്വീസ് സ്‌കീമും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അറിവിന്റെ മഹാസാഗരമാണ് മൻകി ബാത്തെന്നും അറിഞ്ഞതും അറിയാത്തതുമായ ഒട്ടനവധി വിഷയങ്ങളാണ് മൻകി ബാത്ത് പകർന്നു നൽകുന്നതെന്നും ചടങ്ങിന്റെ ഉദ്ഘാടന ശേഷം വി മുരളീധരൻ പറഞ്ഞു.
‘കോടിക്കണക്കിന് സാധരണക്കാരായ ഭാരതീയർക്ക് മുന്നിൽ പുത്തൻ അറിവുകളുടെ വിജ്ഞാന ശേഖരം തുറന്ന് കൊടുത്ത പരിപാടിയാണ് പ്രധാനമന്ത്രുയുടെ പ്രതിമാസ പരിപാടിയായ മൻകി ബാത്ത്. ഏതൊരു അറിവും ചെറുതല്ല എന്ന സന്ദേശമാണ് മൻകി ബാത്ത് നൽകുന്നത്. അറിവ് നേടുന്നതിന് പ്രായം ഒരു ഘടകമല്ല. അതാണ് മഹാത്മാഗാന്ധിയെയും വിനോബായേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും യുത്ത് ഐക്കൺ സ്ഥാനത്ത് ജനങ്ങൾ പ്രതിഷ്ടിക്കാൻ കാരണമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
ക്വിസ് മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കുട്ടികൾക്ക് ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കാനുള്ള അവസം ലഭിക്കും. സരസ്വതി വിദ്യാനികേതൻ ചെയർമാൻ രാജ്‌മോഹൻറ അദ്ധ്യക്ഷതയിലായിരുന്നു പരിപാടി. നെഹ്‌റുയുവകേന്ദ്ര സ്റ്റേറ്റ്ഡയറക്ടർ എം അനിൽകുമാർ, ഡോക്ടർ രാധാകൃഷ്ൻൻ നായർ എൻഎസ്എസ് റീജണൽ ഡയറക്ടർ ആർ ശ്രീധർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
















Comments