2023 ജൂലൈ 2 മുതൽ ജൂലൈ 8 വരെ (മിഥുനം 17 മുതൽ 23 വരെ) ഒരാഴ്ച്ച സമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2023 ജൂലൈ 2 മുതൽ ജൂലൈ 8 വരെ (മിഥുനം 17 മുതൽ 23 വരെ) ഒരാഴ്‌ച്ച സമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം

Janam Web Desk by Janam Web Desk
Jun 30, 2023, 06:03 pm IST
FacebookTwitterWhatsAppTelegram

ഗ്രഹസ്ഥിതി അനുസരിച്ചു ആണ് പൊതു ഫലം പറയുന്നത്, ജാതകത്തിലെ യോഗങ്ങളും ഗ്രഹനിലയും അനുസരിച്ചു ഏറ്റക്കുറച്ചിലുകൾ വരാം.

പൊതുവായ ഫലം: രാഷ്‌ട്രീയത്തിൽ വീണ്ടും സുപ്രധാന സംഭവങ്ങൾ അരങ്ങേറും. പലയിടത്തും രാഷ്‌ട്രീയ സാമൂഹിക സംഘർഷം ഉണ്ടാവും. ഘോര മഴയിലും കാറ്റിലും ചില അനിഷ്ട സംഭവങ്ങൾ ഉണ്ടാവും. വാഹന അപകടങ്ങൾ കൂടും. പുതിയ രോഗങ്ങൾ കണ്ടുപിടിക്കപ്പെടും. കടൽ ക്ഷോഭിക്കും. സിനിമ മേഖലയിൽ വഴിത്തിരിവുകൾ സംഭവിക്കും.

ഈ വാരത്തിൽ തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

മേടം രാശി: (അശ്വതി ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം) :
ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. തൊഴിൽ പരമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ കുറയും. പൂർവികമായി കിട്ടാനുള്ള സ്വത്തിൽ തീരുമാനമാകും. ബിസിനസ് ചെയ്യുന്നവർക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും വരും. എന്നാലും അവയൊക്കെ തരണം ചെയ്യും

ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും):

കുടുംബത്തിൽ ഉണ്ടായിരുന്ന അസ്വാരസ്യം ഒത്തുതീർപ്പാകും. ജോലിയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് മേലധികാരിയുടെ ഇടപെടൽ കൊണ്ട്ശാശ്വത പരിഹാരം ഉണ്ടാവും. സാമ്പത്തീകമായി ഉന്നമനമുണ്ടാവുമെങ്കിലും ശത്രുക്കളെക്കൊണ്ടും സുഹൃത്തുക്കളെ കൊണ്ടും മാനസീകമായി ബുദ്ധിമുട്ട് ഉണ്ടാവും.

മിഥുനം രാശി: (മകയിര്യം 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം):
കുടുംബത്തിൽ ആഹ്ളാദ അന്തരീക്ഷം സംജാതമാകും. ബിസിനസ്സിൽ പുതിയ വഴിത്തിരിവുകൾ വരും. മാന്യതയോടു കൂടിയ പെരുമാറ്റം സർവരുടെയും പ്രീതി പിടിച്ചു പറ്റും. പ്രേമകാര്യങ്ങൾ പൂവണിയും. ഭാഗ്യാനുഭവങ്ങൾ തേടി വരും. ലോട്ടറി എടുക്കാൻ പറ്റിയ സമയം.

കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം):

പല കാര്യങ്ങളിലും മനസമാധാനം കിട്ടുന്ന വാരമാണ്. വിദേശ വാസം ആഗ്രഹിക്കുന്നവർക്ക് അർഹമായ ജോലി കിട്ടും. ജീവിതപങ്കാളിയുമായി ഉള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാകും. സാമ്പത്തീകമായും മാനസികമായും ശാരീരികവുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ മാറും, പുതിയ വാഹനം വാങ്ങുവാൻ തീരുമാനമാകും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഈ വാരം ഗുണദോഷസമ്മിശ്രമാണ്. കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവും. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏർപെടുവാൻ അവസരം ഉണ്ടാവും. എവിടെയും മാന്യതയും പ്രശസ്തിയും ലഭ്യമാകും. അപ്രതീക്ഷിത സാമ്പത്തീക ലാഭം ഉണ്ടാവും.

കന്നി രാശി: (ഉത്രം 3/4,അത്തം, ചിത്തിര ആദ്യ 1/2 ഭാഗം):

ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുവാൻ സാധിക്കും. വ്യാപാരത്തിലെ സാമ്പത്തീക മാന്ദ്യം മറികടക്കുവാൻ അഹോരാത്രം പ്രയത്നിക്കും. ജീവിത പങ്കാളിയുടെ നിർദേശങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈകൊള്ളുവാൻ ഉപകരിക്കും. വളരെ നാളായി അലട്ടുന്ന രോഗത്തിന് ശമനമുണ്ടാകും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം):
പരീക്ഷകളിലും വ്യപഹാരങ്ങളിലും അനകൂലമായ സമയമാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ഉണ്ടാവും. സമാന ചിന്താഗതി ഉള്ള ആളുകളുമായി അടുത്തിടപഴുകുവാൻ അവസരം ഉണ്ടാവും. ശത്രുത മനോഭാവത്തിൽ ഉണ്ടായിരുന്നവർ അവരുടെ സ്വാർത്ഥ താത്പര്യത്തിനായി സ്നേഹം ഭാവിക്കും.

വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)

കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. ആരോഗ്യം തൃപ്തികരമായിരിക്കും. ബന്ധുവിന് ആശ്രയം നൽകേണ്ടിവരും ആഗ്രഹിക്കുന്ന കാര്യങ്ങൾക്കു അനുകൂല സാഹചര്യം വന്നു ചേരും. പരിശ്രമങ്ങൾക്കും പ്രവർത്തങ്ങൾക്കും ഫലം ഉണ്ടാവും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ബുദ്ധിമുട്ടുള്ള ചുമതലകൾ ഏറ്റെടുക്കും. അധികൃതരുടെ പ്രീതി നിമിത്തം ആനുകൂല്യം വർദ്ധിക്കും. കടം കൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചുകിട്ടും.അനാവശ്യ കാര്യങ്ങൾ ചിന്തിച്ചു ആധി വർദ്ധിക്കും. സഹപ്രവർത്തകരുടെ സഹകരണം മനസമാധാനത്തിനു ഇടയാക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

പ്രവർത്തനങ്ങൾക്കു പൊതുജന പിന്തുണ ലഭിക്കും. വളരെക്കാലമായി നിലനിൽക്കുന്ന രോഗങ്ങൾക്ക് വിദഗ്‌ദ്ധ ഉപദേശം തേടും. അനവസരത്തിലുള്ള വാക്കുകൾ അബദ്ധത്തിന് വഴി ഒരുക്കും. ആദരണീയരുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിൽ അഭിമാനം തോന്നും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ഏറ്റെടുത്ത കർമ്മപദ്ധതികൾ പൂർത്തീകരിക്കും.ആവശ്യങ്ങൾ അനുവദിച്ച മേലധികാരിയോട് ആദരവ് തോന്നും. കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാവും. സഹപാഠികളോടപ്പം വിനിയോഗിക്കുവാൻ അവസരം വന്നു ചേരും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

അശ്രാന്ത പരിശ്രമത്താൽ ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തീകരിക്കുവാൻ സാധിക്കും നിലപാടുകളിലെ വ്യത്യസ്തത സർവരുടെയും ആദരവ് പിടിച്ചുപറ്റും. അവസരങ്ങൾ വേണ്ടവിധത്തിൽ ഉപയോഗിക്കുവാനുള്ള യുക്തി തോന്നും. വിശ്വസ്‌ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റും .

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 July 02 to June 08

Tags: PREMIUMJayarani
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

ശുഭപര്യവസാനം!! 18 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയം;  ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് 

സംസ്ഥാനത്ത് ‘കേരള എഡ്യുക്കേഷൻ റൂളിന്’ പകരം ‘കേരള മുസ്ലീം റൂൾ’; ഇസ്ലാമികവത്കരണം സർക്കാർ ഒത്താശയോടെ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിഎച്ച്പി

നഗരത്തിൽ വൻ തീപിടിത്തം; പെട്രോൾ പമ്പുകൾക്ക് സമീപമുള്ള ഫർണിച്ചർ കട കത്തിനശിച്ചു; മോഷണശ്രമം സംശയിച്ച് കടയുടമ

2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലേക്ക്

മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിയുടെ ചിത്രം മോർഫ് ചെയ്ത് ബ്ലാക്മെയിലിം​ഗ്; മുഹമ്മദ് തസ്രീഫ് സ്കൂളിലെ സീനിയ‍ർ;  മൂന്ന് യുവാക്കൾ അറസ്റ്റിൽ

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies